‘ചേച്ചിയുടെ ജീവിതത്തിൽ സുപ്രധാനമായ ഒരു കാര്യം നടന്നു, അതിൽ പിന്നെ അശ്ലീലവും പച്ചത്തെറിയും, ഞങ്ങളെ പറയാൻ എന്ത് യോഗ്യതയാണ് ഉള്ളത്’; സൈബർ ആക്രമണത്തിനെതിരെ അഭിരാമി

Abhirami Suresh | Bignewslive

തനിക്കും കുടുംബത്തിനും എതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ രൂക്ഷ പ്രതികരണവുമായി നടിയും ഗായികയുമായ അഭിരാമി സുരേഷ് രംഗത്ത്. ചേച്ചിയുടെ ജീവിതത്തിൽ സുപ്രധാനമായ ഒരു കാര്യം നടന്നു, അതിൽ പിന്നെ എന്ത് പോസ്റ്റ് ചെയ്താലും അശ്ലീലവും പച്ചത്തെറിയും മാത്രമാണ് വരുന്നതെന്ന് അഭിരാമി പറയുന്നു.

ഫേസ്ബുക്ക് ലൈവിലെത്തിയാണ് താരം ആക്രമണങ്ങൾക്കെതിരെ ശബ്ദമുയർത്തിയത്. തങ്ങളെ വിമർശിക്കാൻ സ്വന്തം യോഗ്യതയും ഇത്തരക്കാർ സ്വയം പരിശോധിക്കണമെന്നും അഭിരാമി പറയുന്നുണ്ട്. തന്റെ പോസ്റ്റിന് വന്ന മോശം കമന്റുകളുടെ സ്‌ക്രീൻഷോട്ടുകളും അഭിരാമി പങ്കുവെച്ചിട്ടുണ്ട്.

കാഴ്ചയ്ക്ക് മങ്ങൽ ഏറ്റത് കുട്ടിക്കാലത്ത്; പരിമിതികളെ മറികടന്ന് മുൻപോട്ട് പോകവേ ഹൃദ്രോഗം, ശാരീരിക ബുദ്ധിമുട്ടുകളെയും തള്ളി പത്രവിതരണം, ഈ പ്രായത്തിലും ജനാർദ്ദനൻ ഉഷാറാണ്

അഭിരാമിയുടെ പ്രതികരണം;

എന്റെ കുടുംബത്തിലെ എല്ലാവർക്കുമെതിരെ മോശം കമന്റുകളാണ് വന്നു കൊണ്ടിരിക്കുന്നത്. നിങ്ങൾ ലൈംലൈറ്റിലുള്ളവരല്ലേ, ഇതൊക്കെ ഉണ്ടാവില്ലേ എന്ന് ചോദിക്കുന്നവരുണ്ട്. പക്ഷേ ഒരു പരിധിവിട്ടാൽ ഒന്നും ക്ഷമിക്കേണ്ട ആവശ്യമില്ല. ഒരു പരിധി വിടാൻ കാത്തിരിക്കുന്നത് നമ്മുടെ മണ്ടത്തരമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ഇപ്പോൾ ഞാൻ സംസാരിക്കുന്നത്.

ചേച്ചിയുടെ ജീവിതത്തിൽ വളരെ സുപ്രധാനമായ ഒരു കാര്യം നടന്നു. അതിന് ശേഷം സോഷ്യൽ മീഡിയയിൽ എന്ത് പോസ്റ്റ് ചെയ്താലും അശ്ലീലം മാത്രമാണ് കമന്റായി വരുന്നത്. ഹേറ്റേഴ്‌സിന്റെ കാര്യത്തിൽ യാതൊരു കുറവുമില്ല എന്ന കാര്യത്തിൽ ഞാനും ചേച്ചിയും ഭയങ്കര ലക്കിയാണ്. പച്ചത്തെറി വിളിച്ചിട്ടാണ് ഇവർ നമ്മളെ സംസ്‌കാരം പഠിപ്പിക്കുന്നത്. ഇവർക്കെതിരെ നിയമപരമായി തന്നെ മുന്നോട്ടുപോകും.

എന്റെ മുഖം കുരങ്ങനെ പോലെയുണ്ടെന്നും മറ്റും പറയുന്നവരുണ്ട്. എന്റെ മുഖത്തിന്റെ കുറവുകളെപ്പറ്റി എനിക്കറിയാം. വൈകല്യങ്ങളെ നോക്കി ക്രൂരമായി കളിയാക്കുന്നവരുണ്ട്. മിണ്ടാതിരിക്കുന്നവരെ കേറി കല്ലെറിയുന്നതിന് ഒരു പരിധിയുണ്ട്. എന്തിനാണ് ഇതിനൊക്കെ പ്രതികരിക്കുന്നത് എന്ന് ചോദിച്ചാൽ ജീവിക്കാൻ പറ്റാഞ്ഞിട്ടാണ്. ഞങ്ങൾക്കും മനസ്സുണ്ട്. ഞങ്ങളും സ്ട്രഗിൾ ചെയ്താണ് ജീവിക്കുന്നത്. ഞങ്ങളെ പറയാൻ എന്ത് യോഗ്യതയാണ് ഇവർക്കുള്ളത്. ആരും പെർഫക്ടും അല്ല.

കാഴ്ചയ്ക്ക് മങ്ങൽ ഏറ്റത് കുട്ടിക്കാലത്ത്; പരിമിതികളെ മറികടന്ന് മുൻപോട്ട് പോകവേ ഹൃദ്രോഗം, ശാരീരിക ബുദ്ധിമുട്ടുകളെയും തള്ളി പത്രവിതരണം, ഈ പ്രായത്തിലും ജനാർദ്ദനൻ ഉഷാറാണ്

Exit mobile version