നടി നമിത അമ്മയായി; 42-ാം വയസിൽ താരം ജന്മം നൽകിയത് ഇരട്ടക്കുട്ടികൾക്ക്, ആശംസകളുമായി ആരാധകർ

Actress Namitha | Bignewslive

തമിഴ് നടി നമിത അമ്മയായി. തന്റെ 42-ാം വയസിൽ ഇരട്ട കുട്ടികൾക്കാണ് താരം ജന്മം നൽകിയത്. ഭർത്താവിനും മക്കൾക്കുമൊപ്പം ഒരു വീഡിയോ പോസ്റ്റ് ചെയ്താണ് നടി സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചത്.

ശ്രീകൃഷ്ണ ജയന്തി ദിവസത്തിലാണ് രണ്ട് പൊന്നോമനകളെയും നെഞ്ചോട് ചേർത്ത് താരം പ്രേക്ഷകർക്ക് മുൻപിലെത്തിയത്. തന്നെ ചികിത്സിച്ച ഡോക്ടർമാർക്കും ആശുപത്രിക്കും നമിത ഇൻസ്റ്റഗ്രാം വീഡിയോയിൽ നന്ദി അറിയിച്ചു.

ബൈക്കിലും ടെട്രാപോഡിലും ഇടിച്ചുകയറിയ ലക്ഷണങ്ങൾ ഇല്ല; മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവത്തിൽ ദുരൂഹത; പോലീസ് അന്വേഷണം

നേരത്തെ, നടിയുടെ ഗർഭകാല ഫോട്ടോഷൂട്ടുകളും ശ്രദ്ധ നേടിയിരുന്നു. മലയാളത്തിൽ ഉൾപ്പെടെ വേഷമിട്ട നടിയാണ് നമിത. താരരാജാവ് മോഹൻലാലിനൊപ്പം പുലിമുരുകനിലും നടി ശ്രദ്ധേയമായ വേഷത്തിൽ എത്തിയിരുന്നു. 2017ലാണ് നടി വീരേന്ദ്ര ചൗധരിയെ വിവാഹം ചെയ്തത്.

42 കാരിയായ നമിത ഗുജറാത്ത് സ്വദേശിനിയാണ്. ‘ബൗ വൗ’ എന്ന സിനിമയിലൂടെ അവർ നിർമ്മാതാവിന്റെ റോളിലേക്കും പ്രവേശിച്ചിരുന്നു. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ഉൾപ്പെടെയായിരുന്നു സിനിമയുടെ ഷൂട്ടിംഗ്. നിരവധി പേർ താരത്തിന് ആശംസകൾ നേർന്ന് രംഗത്തെത്തി.

Exit mobile version