ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ‘വിശ്വാസം’ ട്രെയിലര്‍ റിലീസ് ചെയ്തു

പൊങ്കല്‍ റിലീസായി അടുത്ത മാസം 10ന് ചിത്രം തീയ്യേറ്ററുകളിലെത്തും

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് അജിത്ത് നായകനായി എത്തുന്ന പുതിയ ചിത്രം വിശ്വാസത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു.

വീരം, വേതാളം, വിവേഗം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജിത്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിശ്വാസം’. നയന്‍താരയാണ് ചിത്രത്തിലെ നായിക. മലയാളി താരം അനിഘ ചിത്രത്തില്‍ അജിത്തിന്റെയും നയന്‍താരയും മകളായി അഭിനയിക്കുന്നുണ്ട്. യോഗി ബാബു, റോബോ ശങ്കര്‍, ജഗപതി ബാബു, വിവേക് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ചിത്രത്തില്‍ സാള്‍ട് ആന്‍ഡ് പെപ്പര്‍ ലുക്കിലും തല നരയ്ക്കാത്ത ലുക്കിലുമാണ് അജിത് എത്തുന്നത്. പൊങ്കല്‍ റിലീസായി അടുത്ത മാസം 10ന് ചിത്രം തീയ്യേറ്ററുകളിലെത്തും.

Exit mobile version