‘തുറമുഖം’; കൊച്ചി പശ്ചാത്തലമാക്കി വീണ്ടുമൊരു രാജീവ് രവി ചിത്രം, നായകന്‍ നിവിന്‍ പോളി

കൊച്ചി തുറമുഖം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്

സൂപ്പര്‍ ഹിറ്റ് ചിത്രം കമ്മട്ടിപ്പാടത്തിന് ശേഷം കൊച്ചി പശ്ചാത്തലമാക്കി വീണ്ടുമൊരു ചിത്രവുമായി രാജീവ് രവി. ചിത്രത്തില്‍ നായകനായി എത്തുന്നത് നിവിന്‍ പോളി ആണ്. ‘തുറമുഖം’ എന്നാണ് ചിത്രത്തിന്റെ പേര്.കൊച്ചി തുറമുഖം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കും. തുറമുഖത്തിലേക്കായി പുതുമുഖങ്ങളെ നേരത്തെ ക്ഷണിച്ചിരുന്നു. കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി ഒരുക്കുന്ന ചിത്രത്തെ വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Exit mobile version