മോഹന്‍ലാലിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞ് സണ്ണി ലിയോണ്‍!

മലയാളത്തില്‍ നിന്ന് ഒരു പ്രമുഖ സംവിധായകനും നിര്‍മ്മാതാവും ഒരു സിനിമയുടെ ചര്‍ച്ചക്കായി സണ്ണിയെ സമീപിച്ചപ്പോള്‍ ലാലേട്ടന്റെ കൂടെ അഭിനയിക്കാന്‍ പറ്റുമോ എന്ന് സണ്ണി ലിയോണ്‍ ചോദിച്ചുവെന്നാണ് വാര്‍ത്ത

ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍ ‘രംഗീല’ എന്ന മലയാള ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുമെന്ന് ഔദ്യോഗികമായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെ ആയി മമ്മൂട്ടിയുടെ മധുരരാജയില്‍ ഒരു ഐറ്റം ഡാന്‍സുമായി സണ്ണി ലിയോണ്‍ എത്തുമെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തയും ഉണ്ട്.

ഇപ്പോഴിതാ മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞ് സണ്ണി ലിയോണ്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

മലയാളത്തില്‍ നിന്ന് ഒരു പ്രമുഖ സംവിധായകനും നിര്‍മ്മാതാവും ഒരു സിനിമയുടെ ചര്‍ച്ചക്കായി സണ്ണിയെ സമീപിച്ചപ്പോള്‍ ലാലേട്ടന്റെ കൂടെ അഭിനയിക്കാന്‍ പറ്റുമോ എന്ന് സണ്ണി ലിയോണ്‍ ചോദിച്ചുവെന്നാണ് വാര്‍ത്ത. സണ്ണി ലിയോണ്‍ നേരിട്ട് ഈ കാര്യം ചോദിച്ചപ്പോള്‍ ഞെട്ടിപ്പോയെന്നാണ് ആ ചിത്രത്തിന്റെ നിര്‍മ്മാതാവ് ഇതിനെകുറിച്ച് സുഹൃത്തുക്കളോട് പറഞ്ഞത്.

Exit mobile version