സണ്ണിക്കൊപ്പം ‘വൃത്ത’വുമായി ഗൗതമി ! ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു

കൂടെ നിന്ന എല്ലാവര്‍ക്കും ഗൗതമി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ നന്ദി പറഞ്ഞു

പ്രിയതാരം ഗൗതമി നായര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. വൃത്തം എന്നാണ് സിനിമയുടെ പേര്. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. സണ്ണിവെയിനാണ് ചിത്രത്തില്‍ നായക വേഷം കൈകാര്യം ചെയ്യുന്നത്.

വിവാഹത്തോടെ സിനിമാ ലോകത്ത് നിന്ന് ചെറിയൊരു ഇടവേളയെടുത്ത ഗൗതമി, കുറച്ച് ദിവസം മുമ്പ് വൃത്തത്തിന്റെ പൂജാവേളയിലെ ക്ലാപ്പ് ബോര്‍ഡിന്റെ ചിത്രം പുറത്ത് വിട്ടുകൊണ്ടാണ് സംവിധായികയാകാന്‍ പോകുന്ന വിവരം ആരാധകരെ അറിയിച്ചത്.

ഈ ചിത്രത്തിന്റെ ടെക്‌നിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്നത് സ്ത്രീകളാണ്. കൂടെ നിന്ന എല്ലാവര്‍ക്കും ഗൗതമി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ നന്ദി പറഞ്ഞു.

Exit mobile version