കത്തിയും കൊടുവാളും വേണ്ട, പഴം തന്നെ ധാരാളം! തോല്‍ ഉരിഞ്ഞ പഴംകൊണ്ട് വില്ലന്മാരെ അരിഞ്ഞ് വീഴ്ത്തി സമ്പൂര്‍ണേശ് ബാബു, വീണ്ടും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് ‘ആ രംഗങ്ങള്‍’

പഴത്തിന്റെ തോല്‍ ഉരുഞ്ഞ് അക്രമികളെ ഓരോരുത്തരായി വെട്ടിവീഴ്ത്തുകയാണ് ചെയ്യുന്നത്.

തെലുങ്ക് സിനിമകള്‍ നാം കാണാറുണ്ട്. അല്ലു അര്‍ജുന്‍, രാം ചരണ്‍ തുടങ്ങി സൂപ്പര്‍ സ്റ്റാറുകളെ സിനിമകളും മറ്റും കാണുകയും അവരെ ആരാധിക്കുകയും ചെയ്യുന്നവര്‍ നാം മലയാളികള്‍ക്ക് ഇടയില്‍ ഉണ്ട്. പക്ഷേ ചില സിനിമകളാണ് സമൂഹമാധ്യമങ്ങളിലും മറ്റും നിറയുന്നതും ട്രോളന്മാര്‍ ആഘോഷമാക്കുന്നതും. ഇപ്പോള്‍ അത്തരത്തില്‍ ഒരു രംഗമാണ് വൈറലാകുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എത്തിയതാണെങ്കിലും സംഭവം ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു കൊണ്ടിരിക്കുകയാണ്. എല്ലാ വിഭാഗങ്ങളിലെ നായകന്മാര്‍ക്കും വില്ലന്മാര്‍ക്കും ആയുധങ്ങള്‍ ഉണ്ട്.

കത്തിയായും കൊടുവാള്‍ ആയും തോക്കുമായും അങ്ങനെ പല ആയുധങ്ങള്‍. എന്നാല്‍ തെലുങ്കര്‍ ആയുധമാക്കിയത് പഴം ആണ്. നല്ല നാടന്‍ പഴം. നെറ്റിചുളിക്കേണ്ട സത്യമാണ്. ആ ദൃശ്യങ്ങളാണ് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും സജ്ജീവമാകുന്നത്. പഴത്തിന്റെ തോല്‍ ഉരുഞ്ഞ് അക്രമികളെ ഓരോരുത്തരായി വെട്ടിവീഴ്ത്തുകയാണ് ചെയ്യുന്നത്. ട്രെയിനിനെ ബൈക്ക് വച്ച് ഇടിച്ചിടുന്ന നായകന്‍. മരിച്ചിട്ടും നായികയുടെ കരച്ചില്‍ കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് വരുന്ന നായകന്‍ തുടങ്ങിയ രംഗങ്ങള്‍ കാണുമ്പോള്‍ ഇതും അത്ര വലിയ അതിശയമൊന്നുമല്ല എന്നു വേണം പറയാന്‍.

ബാലകൃഷ്ണയാണ് ഇത്തരം ചിത്രങ്ങള്‍ ചെയ്ത് താരമാകുന്നത്. ലോജിക്കിന്റെ ഒരു കണിക പോലും അവകാശപ്പെടാനില്ലാത്ത ബാലകൃഷ്ണയുടെ ചിത്രങ്ങള്‍ പലതും മെഗാഹിറ്റുകളുമാണ്. ഈ നിരയില്‍ കൂട്ടിക്കെട്ടാന്‍ പറ്റാത്ത താരോദയമാണ് സമ്പൂര്‍ണ്ണേശ് ബാബു. തെലുങ്ക് സിനിമയുടെ ഒരിക്കലും മാറാത്ത പാറ്റേണുകളെ കളിയാക്കി താരമായ ആള്‍. ആദ്യവരവില്‍ തന്നെ മികച്ച ഹാസ്യതാരത്തിനുളള അവാര്‍ഡ് വാങ്ങിയാണ് സമ്പൂര്‍ണേശ് താരമായത്.

സമ്പൂര്‍ണ്ണേശിന്റെ സിംഗം 123 എന്ന സിനിമയിലെ ആ രംഗങ്ങള്‍ കണ്ട് ഞെട്ടിതരിച്ച് ഇരുന്നു പോയത് നെറ്റ്ഫ്‌ലിക്‌സ് ഇന്തോനേഷ്യയാണ്. ഈ ചിത്രം മുഴുവന്‍ കാണുവാന്‍ നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയോട് സഹായമഭ്യര്‍ത്ഥിച്ചാണ് നെറ്റ്ഫ്‌ലിക്‌സ് ഇന്തോനേഷ്യ ഈ രംഗങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. 30 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള രംഗങ്ങള്‍ കണ്ടതോടെ തന്നെ നെറ്റ്ഫ്‌ലിക്‌സ് ഇന്തോനേഷ്യ സമ്പൂര്‍ണേശിന്റെ ആരാധകരായി കഴിഞ്ഞു.

പോലീസ് ഓഫീസറായ നായകന്‍ തൊലി കളഞ്ഞ പഴം കൊണ്ട് ഒരു കൂട്ടം വില്ലന്‍മാരെ കുത്തിവീഴ്ത്തുന്നതാണ് രംഗം. ഒരാളുടെ കഴുത്തു അറുക്കുന്നതും കുത്തി വീഴ്ത്തുന്നതും, എറിഞ്ഞു കൊല്ലുന്നതും എല്ലാം പഴം കൊണ്ട്. ഇന്ത്യയിലെന്ന പോലെ തന്നെ സമ്പൂര്‍ണേശ് ബാബുവിന്റെ ട്രോള്‍ സിനിമയ്ക്കും ഇന്തോനേഷ്യയിലും പ്രിയമേറിയിരിക്കുകയാണ്.

Exit mobile version