കൊമ്പന്‍ മീശയും, വെള്ള ഷര്‍ട്ടും, നെറ്റിയിലെ കുറിയും; ഇതാണ് രജനിയുടെ പുതിയ ‘പേട്ട’ ലുക്ക്

ചിത്രത്തില്‍ വിജയ് സേതുപതിയാണ് വില്ലനായി എത്തുന്നത്.

കാര്‍ത്തിക് സുബ്ബരാജും രജനികാന്തും ഒന്നിക്കുന്ന പുതിയ ചിത്രം പേട്ടയുടെ രണ്ടാമത്തെ പോസ്റ്റര്‍ ഇറങ്ങി. ആദ്യം ഇറങ്ങിയ പോസ്റ്ററിലെ സ്‌റ്റെലിഷ് വേഷത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായി പരാമ്പരാഗത തമിഴ് വേഷത്തിലാണ് രജനി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വെള്ള ഷര്‍ട്ടും, കൊമ്പന്‍മീശയും, നെറ്റിയിലെ കുറിയും താരത്തിന്റെ പഴയകാല ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലുള്ളതാണ്.

ചിത്രത്തില്‍ വിജയ് സേതുപതിയാണ് വില്ലനായി എത്തുന്നത്. നവാസുദ്ദീന് സിദ്ദീഖി, സിമ്രാന്‍, തൃഷ, ബോബി സിന്‍ഹ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

തമിഴ് സിനിമയിലെ വേറിട്ട സംവിധാന രീതി അവലംബിക്കുന്ന ഒരാളാണ് കാര്‍ത്തിക് സുബ്ബരാജ്. രജനിയും കാര്‍ത്തിക് സുബ്ബരാജും ഒന്നിക്കുന്ന പേട്ടയെ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്.

സണ്‍പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് പശ്ചാത്തല സംഗീതം. പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്.

Exit mobile version