യുവതാര നിരയിലെ ശ്രദ്ധേയൻ ലുക്മാൻ വിവാഹിതനാകുന്നു; വധു ജുമൈമ

Actor Lunkman | Bignewslive

യുവതാരനിരയിൽ ശ്രദ്ധേയനായ നടൻ ലുക്മാൻ വിവാഹിതനാവുന്നു. ജുമൈമയാണ് താരത്തിന്റെ വധു. ഈ മാസം 20ന് മലപ്പുറത്തെ പന്താവൂരിൽ വെച്ചാണ് വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മുഹ്‌സിൻ പെരാരി സംവിധാനം ചെയ്‌തെ ‘കെഎൽ 10 പത്ത്’ എന്ന സിനിമയിലൂടെയാണ് ലുക്മാൻ പ്രേക്ഷക മനസിലേയ്ക്ക് ചേക്കേറിയത്.

വള്ളീം തെറ്റി പുള്ളീം തെറ്റി, പോപ്പ്‌കോൺ, കലി, ഗോദ, സുഡാനി ഫ്രം നൈജീരിയ, കെയർ ഓഫ് സൈറ ബാനു, കക്ഷി അമ്മിണിപ്പിള്ള, വൈറസ് തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്‌തെ ‘ഉണ്ട’ എന്ന സിനിമയിലെ ബിജു കുമാർ എന്ന കഥാപാത്രം താരത്തെ കൂടുതൽ ശ്രദ്ധേയനാക്കി.

ശേഷം, തരുൺ മൂർത്തി സംവിധാനം ചെയ്ത ‘ഓപ്പറേഷൻ ജാവ’യിലൂടെ നായക വേഷത്തിലും എത്തി. ഈ ചിത്രത്തിലെ അഭിനയം നടന് ഒരുപാട് അഭിനന്ദനങ്ങൾ നേടികൊടുത്തു. ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രമായെത്തിയ അർച്ചന 31 നോട്ടൗട്ട് ആണ് ലുക്മാന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം.

Exit mobile version