പെട്ടെന്ന് അസഹനീയമായ പനി, തളർച്ച ശരീരവേദന; തനിച്ചായത് 12 ദിവസം! പലതും പഠിച്ചു; കൊവിഡ് ദിനങ്ങളെ കുറിച്ച് റിമി ടോമി പറയുന്നത് ഇങ്ങനെ

Singer Rimi Tomy | Bignewslive

കൊവിഡ് ബാധിച്ച് നിരീക്ഷണത്തിൽ കഴിഞ്ഞ ദിനങ്ങളിലെ അനുഭവം പങ്കുവെച്ച് ഗായികയും നടിയും അവതാരകയും കൂടിയായ റിമി ടോമി. പെട്ടെന്നൊരു ദിവസം പനിയും തളർച്ചയും തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് താരത്തിന് കൊവിഡ് ബാധിച്ചത്. ശേഷം 12 ദിവസം തനിച്ചായിരുന്നുവെന്നും ഈ ദിവസങ്ങളിൽ പലതും പഠിച്ചുവെന്നും താരം പറയുന്നു.

കോവിഡ് ബാധിച്ചാൽ ആരും ഭയപ്പെടേണ്ടതില്ല എന്ന അവബോധം കൂടി പകർന്നുകൊണ്ടാണ് റിമി വിഡിയോ അവസാനിപ്പിക്കുന്നത്. സന്തോഷത്തോടെയിരുന്ന് ധൈര്യപൂർവം ഓരോ ദിനവും ചിലവഴിക്കണമെന്നും ഗായിക ഓർമിപ്പിച്ചു.

റിമി ടോമി പറയുന്നത് ഇങ്ങനെ;

‘കോവിഡ് ബാധിക്കുന്നതിന്റെ തലേ ദിവസം വരെ എനിക്ക് യാതൊരു ലക്ഷണങ്ങളും ഇല്ലായിരുന്നു. പിറ്റേന്ന് എഴുന്നേറ്റപ്പോൾ പനിയുടേതായ ചില അസ്വസ്ഥതകൾ തോന്നി. ക്ഷീണവും തളർച്ചയും അനുഭവപ്പെട്ടതിനെത്തുടർന്നു ടെസ്റ്റ് ചെയ്തു. റിസൽട്ട് കിട്ടുന്നതിനു മുൻപേ എനിക്കു മനസ്സിലായി കോവിഡ് ആണെന്ന്. ഉയർന്ന പനിയും ശരീരവേദനയും അസഹനീയമായിരുന്നു. വീട്ടിൽ നിന്നു മറ്റുള്ളരെയെല്ലാം മാറ്റി ഞാൻ സ്വയം നീരീക്ഷണത്തിലായി. അന്ന് രാത്രി റിസൽട്ട് വന്നു, പോസിറ്റീവ് ആയി.

‘സൂപ്പര്‍ താരങ്ങളിലൊരാള്‍ മെസേജ് അയച്ചു, കേസുമായി മുന്നോട്ട് പോവാന്‍ മലയാളത്തിലെ നിരവധി താരങ്ങളുടെ പിന്തുണയുണ്ട്’; ബാലചന്ദ്രകുമാര്‍

12 ദിവസത്തിനു ശേഷമാണ് വീണ്ടും ടെസ്റ്റ് ചെയ്തത്. അത്രയും ദിവസം ഒറ്റയ്ക്കു കഴിഞ്ഞപ്പോൾ പല കാര്യങ്ങളും പഠിക്കാൻ സാധിച്ചു. ഓൺലൈനായാണ് എല്ലാ ദിവസവും ഭക്ഷണം വാങ്ങിയത്. കോവിഡ് ബാധിച്ച് ഒരാഴ്ച പിന്നിട്ടപ്പോഴും ക്ഷീണം പൂർണമായും മാറി. പിന്നീട് വീട്ടിലെ ചില പണികളൊക്കെ ചെയ്തു തുടങ്ങി. ഒരുപാട് സിനിമകൾ കണ്ടു. അങ്ങനെയൊക്കെയാണു സമയം ചിലവഴിച്ചത്.

Exit mobile version