ഇനി പുതുപുത്തൻ യാത്രകൾ; ബിഎംഡബ്ല്യു 3 സീരിസ് സ്വന്തമാക്കി നടി റിമ കല്ലിങ്കൽ

Actress Rima Kallingal | Bignewslive

ബിഎംഡബ്ല്യു 3 സീരിസ് സ്വന്തമാക്കി നടി റിമ കല്ലിങ്കൽ. കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് താരം പുതിയ കാർ സ്വന്തമാക്കിയത്. തീ സീരിസിന്റെ ഉയർന്ന വകഭേദം എം സ്‌പോർട്‌സാണ് ഇവർ തങ്ങളുടെ ഗ്യാരേജിലെത്തിച്ചത്.

വണ്ടിയുടെ പ്രത്യേകതകൾ;

ബിഎംഡബ്ല്യുവിന്റെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് 330 ഐ എം സ്‌പോർട്ട്. എം ബാഡ്ജിങ്ങുള്ള ഇന്റീരിയർ, എം ലെതർ സ്റ്റിയറിങ് വീൽ, എം സ്‌പെസിഫിക് ഡിസ്‌പ്ലെയുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ 330ഐ എം സ്‌പോർട്ടിന്റെ മറ്റു പ്രത്യേകതകളാണ്.

കടയിൽ നിന്ന് ദോശ മാവ് വാങ്ങി; ചുട്ടെടുത്ത ദോശ കഴിച്ച സീരിയൽ നടിക്ക് കിട്ടിയത് സ്വർണ്ണ മൂക്കുത്തി! സംഭവം ഇങ്ങനെ

രണ്ടു ലീറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 258 ബിഎച്ച്പി കരുത്തും 400 എംഎം ടോർക്കും നൽകും ഈ എൻജിൻ.

പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 5.8 സെക്കൻഡ് മാത്രം വേണ്ടിവരുന്ന വാഹനത്തിന്റെ ഉയർന്ന വേഗം മണിക്കൂറിൽ 250 കിലോമീറ്ററാണ്. ഏകദേശം 65 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

Exit mobile version