വിനായകന്റെ ‘തൊട്ടപ്പന്‍’ ചിത്രീകരണം പൂര്‍ത്തിയായി; എല്ലാവര്‍ക്കും നന്ദി പറഞ്ഞ് സംവിധായകന്‍

മുഴുനീള നായകനായി വിനായകന്‍ ആദ്യമായെത്തുന്ന ചിത്രം കൂടിയാണിത്

കിസ്മത്തിന് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന തൊട്ടപ്പന്റെ ചിത്രീകരണം പൂര്‍ത്തിയായി. മുഴുനീള നായകനായി വിനായകന്‍ ആദ്യമായെത്തുന്ന ചിത്രം കൂടിയാണിത്. 56 ദിവസം നീണ്ട ഷൂട്ടിംഗിന് ആലപ്പുഴയിലെ പൂച്ചാക്കലിലാണ് പാക്കപ്പ് ആയത്.

സംവിധായകന്‍ ഷാനവാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായ വിവരം അറിയിച്ചത്. ചിത്രത്തിലെ എല്ലാവര്‍ക്കും സംവിധായകന്‍ നന്ദി അറിയിക്കുകയും ചെയ്തു.

ചിത്രത്തിന്റെ പുറത്തെത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. റോഷന്‍ മാത്യു, മനോജ് കെ ജയന്‍, കൊച്ചുപ്രേമന്‍, പോളി വില്‍സണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഫ്രാന്‍സിസ് നൊറോണയുടെ കഥയ്ക്ക് പിഎസ് റഫീഖാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

Exit mobile version