കരിക്കിലെ അര്‍ജുന്‍ രത്തന്‍ വിവാഹ ജീവിതത്തിലേയ്ക്ക്; നിശ്ചയത്തിന്റെ ചിത്രം പങ്കിട്ട് താരം

Karikk fame | Bignewslive

കരിക്ക് വെബ്‌സീരീസിലെ അര്‍ജുന്‍ രത്തന്‍ വിവാഹജീവിതത്തിലേയ്ക്ക്. താരം തന്നെയാണ് സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും അര്‍ജുന്‍ തന്റെ ഫേസ്ബുക്ക് പോജിലൂടെ പങ്കുവെച്ചു. ‘ഇറ്റ്‌സ് ഒഫീഷ്യല്‍’ എന്ന അടിക്കുറിപ്പോടെയാണ് അര്‍ജുന്‍ ചിത്രങ്ങള്‍ പങ്കുവച്ചത്.

മാമനോടൊന്നും തോന്നല്ലേ മക്കളെ എന്ന അര്‍ജുന്റെ ഫേമസ് ഡയലോഗിനൊപ്പമാണ് ആരാധകര്‍ ആശംസ അറിയിച്ചിരിക്കുന്നത്. കരിക്കിലെ കണ്ടന്റ് പ്രൊഡ്യൂസര്‍ കൂടിയാണ് അര്‍ജുന്‍. മലയാള ചരിത്രത്തില്‍ തന്നെ വിപ്ലവം സൃഷ്ടിച്ച ടീമാണ് കരിക്ക്. അതുവരെ കണ്ട ജോണറില്‍ നിന്നെല്ലാം മാറി യുവാക്കളുടെ മനം കവരാന്‍ കരിക്കിന് സാധിച്ചു.

സാധാരണക്കാരില്‍ നടക്കുന്ന പല സംഭവങ്ങളുമാണ് കരിക്ക് വെബ്‌സീരിസിലെ പ്രമേയമാകുന്നത്. പ്രേക്ഷകര്‍ ഇരുകൈയും നിട്ടീ സ്വീകരിച്ചിരുന്നു. കരിക്കിലെ ജോര്‍ജും ലോലനും ശംഭുവും ഷിബുവുമെല്ലാം ഇന്ന് മലയാളികളുടെ പ്രിയതാരങ്ങളാണ്. യൂട്യൂബ് ചാനലിനപ്പുറം നെറ്റ്ഫ്‌ലിക്‌സ് പോലെയുള്ള വമ്പന്മാരുമായി കൈകോര്‍ക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ എത്തി നില്‍ക്കുകയാണ് ഇന്ന് കരിക്ക്.

Exit mobile version