10 വര്‍ഷത്തെ പ്രണയം പൂവണിയുന്നു; ബോളിവുഡ് താരങ്ങളായ രാജ്കുമാര്‍ റാവുവും പത്രലേഖയും വിവാഹ ജീവിതത്തിലേയ്ക്ക്

Rajkummar Rao | Bignewslive

ബോളിവുഡ് താരങ്ങളായ രാജ്കുമാര്‍ റാവുവും പത്രലേഖയും വിവാഹിതരാകുന്നു. നവംബര്‍ 10, 11, 12 തീയതികളിലായാണ് വിവാഹം. 10 വര്‍ഷത്തിലധികമായുള്ള ഇരുവരുടെയും പ്രണയമാണ് ഇപ്പോള്‍ പൂവണിയുന്നത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും മറ്റും താരം സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

ബോളിവുഡിന് പുറത്തും ഏറെ ആരാധകരുള്ള താരമാണ് രാജ്കുമാര്‍ റാവു. ഹം ദോ ഹമാരേ ദോയെന്ന ചിത്രമാണ് രാജ്കുമാര്‍ റാവുവിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. ബധായി ദോ, മോണിക്ക, ഓ മൈ ഡാര്‍ലിങ്ങ് എന്നിവയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍. രാജ്കുമാര്‍ റാവുവിന്റെ നായികയായി സിറ്റി ലൈറ്റ്‌സ് എന്ന ചിത്രത്തിലൂടെയാണ് പത്രലേഖ സിനിമിയിലെത്തുന്നത്. ലവ് ഗെയിംസ്, ബദ്‌നാം ഗലി, നാനു കി ജാനു എന്നിവയാണ് പത്രലേഖയുടെ ശ്രദ്ധേയ ചിത്രങ്ങള്‍.

വിവാഹജീവിതത്തിലേയ്ക്ക് കടക്കുന്ന താരങ്ങള്‍ക്ക് ആരാധകര്‍ ആശംസകള്‍ നേര്‍ന്നു.

Exit mobile version