വലുതാകുമ്പോള്‍ ജനപ്രീതിയുടെ കാര്യത്തില്‍ അച്ഛനെയും അമ്മയേയും കടത്തിവെട്ടും ! വൈറലായി ആരാധ്യയുടെ നൃത്തം; താരകുടുംബത്തിലെ ഇളംമുറക്കാരിക്ക് കൈയ്യടി നല്‍കി കാണികള്‍

സെലിബ്രിറ്റികളുടെ മക്കളും ആരാധകര്‍ക്ക് എന്നും പ്രിയപ്പെട്ടവരാണ്. അതിലൊരാളാണ് ബച്ചന്‍ കുടുംബത്തിലെ ഇളംമുറക്കാരിയും അഭിഷേക്-ഐശ്വര്യ ദമ്പതികളുടെ ഏക മകളുമായ ആരാധ്യ ബച്ചന്‍. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് സ്‌കൂള്‍ വാര്‍ഷിക ആഘോഷത്തില്‍ നൃത്തം ചെയ്യുന്ന ആരാധ്യയുടെയും കൂട്ടുകാരിയുടെയും വീഡിയോ.

ചുവന്ന ഉടുപ്പില്‍ മനോഹരമായി നൃത്തം ചെയ്യുകയാണ് ആരാധ്യയും കൂട്ടുകാരും. അച്ഛന്‍ അഭിഷേക് ബച്ചനാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Exit mobile version