സ്റ്റണ്ട് രംഗത്തിന്റെ ചിത്രീകരണത്തിനിടെ നടി സായി ധന്‍സികയ്ക്ക് പരുക്ക്

'യോഗി ദാ' എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടയിലാണ് താരത്തിന് പരുക്കേറ്റത്

തെന്നിന്ത്യന്‍ നടി സായി ധന്‍സികയ്ക്ക് സിനിമാ ചിത്രീകരണത്തിനിടെ പരുക്കേറ്റു. ‘യോഗി ദാ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടയിലാണ് താരത്തിന് പരുക്കേറ്റത്.

രജനികാന്ത് ചിത്രം കബാലിയിലൂടെ പ്രശസ്തയായ നടിയാണ് സായി ധന്‍സിക. ചിത്രത്തില്‍ രജനിയുടെ മകളായി മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ച താരമാണ് സായി ധന്‍സിക. കബാലിയിലെ കഥാപാത്രത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുള്ളതാണ് യോഗി ദായിലെ കഥാപാത്രം. നായിക പ്രാധാന്യമുള്ള ചിത്രമാണ് ‘യോഗി ദാ’.

കബാലിയില്‍ ഉള്ളത് പോലെ നിരവധി സ്റ്റണ്ട് രംഗങ്ങളുള്ള ചിത്രമാണിത്. സ്റ്റണ്ട് രംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് താരത്തിന്റെ കണ്ണിന് പരുക്കേറ്റത്. തുടര്‍ന്ന് സായി ധന്‍സികയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version