കിളിമാഞ്ചാരോ കൊടുമുടിയുടെ ഉയരത്തില്‍ ഇന്ത്യന്‍ പതാക പുതച്ച് നടി നിവേദ തോമസ്

Nivetha Thomas | Bignewslive

ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമാഞ്ചാരോ കീഴടക്കി നടി നിവേദ തോമസ്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം തന്റെ സന്തോഷം പങ്കുവെച്ചത്. നിരവധി പേര്‍ അഭിനന്ദനങ്ങള്‍ നേര്‍ന്നു. കൊടുമുടിയുടെ ഉയരത്തില്‍ ഇന്ത്യയുടെ പതാക പുതച്ച് നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് കൊടുമുടി കീഴടക്കിയ സന്തോഷം താരം പങ്കിട്ടത്.

വടക്ക് കിഴക്കന്‍ ടാന്‍സാനിയയില്‍ സ്ഥിതി ചെയ്യുന്ന നിഷ്‌ക്രിയ അഗ്നിപര്‍വതമാണ് കിളിമഞ്ചാരോ. ‘തിളങ്ങുന്ന മലനിര’ എന്നാണ് കിളിമഞ്ചാരോ എന്ന വാക്കിന്റെ അര്‍ത്ഥം. 5,895 മീറ്റര്‍ ഉയരമുള്ള ഉഹ്റു കൊടുമുടിയാണ് കിളിമഞ്ചാരോയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശം. 1889 ഒക്ടോബര്‍ 6-ന് ഹാന്‍സ് മെയര്‍, ലുഡ്വിഗ് പുര്‍ട്ട്‌ഷെല്ലര്‍ എന്നിവര്‍ ചേര്‍ന്നാണ് ആദ്യമായി ഈ കൊടുമുടി കീഴടക്കിയത്.

Exit mobile version