‘വ്യക്തിപരമായ കാര്യങ്ങള്‍ തുറന്ന് പറയും, പിന്നീട് മാനനഷ്ടത്തിന് കേസ് കൊടുക്കും’; വിമര്‍ശിച്ച് കോടതി

Samantha receives | Bignewslive

യൂട്യൂബ് ചാനലുകള്‍ക്കെതിരെയുള്ള സമാന്തയുടെ മാനനഷ്ട കേസില്‍ വിമര്‍ശനവുമായി ഹൈദരാബാജ് ജില്ലാ കോടതി. ഹെദരാബാദിലെ കുകാട്ട്പള്ളി ജില്ലാ കോടതിയിലാണ് നടി കേസ് രജിസ്റ്റര്‍ ചെയ്തത്. മാനഷ്ടത്തിന് കേസ് നല്‍കുന്നതിന് പകരം യൂട്യൂബ് ചാനലുകളുടെ ഉടമകളോട് നേരിട്ട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടാല്‍ മതിയായിരുന്നു എന്നും കോടതി പറഞ്ഞു.

സമാന്തയുടെ അഭിഭാഷകന്‍ കേസ് അടിയന്തരമായി പരിഗണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ജഡ്ജി അസ്വസ്തനായി. തുടര്‍ന്ന് സമയമാകുമ്പോള്‍ കേസ് കേള്‍ക്കുമെന്ന് ജഡ്ജി പറഞ്ഞു. ‘കോടതിയില്‍ എല്ലാവരും നിയമത്തിന് മുമ്പില്‍ തുല്യരാണ്. ഇവിടെ ഒരാളും മറ്റൊരാള്‍ക്കും മുകളിലല്ല. ഞങ്ങള്‍ നിങ്ങളുടെ കേസും സമയമാകുമ്പോള്‍ കേള്‍ക്കും’ എന്നാണ് ജഡ്ജി പറഞ്ഞു.

കൂടാതെ സിനിമ താരങ്ങള്‍ അവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ പരസ്യമായി തുറന്ന് പറയും. പിന്നീട് മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും ജഡ്ജി വിമര്‍ശിച്ചു. നേരത്തെ ഭര്‍ത്താവ് നാഗചൈതന്യയുമായി വേര്‍പിരിഞ്ഞതിനു പിന്നാലെ അപകീര്‍ത്തിപരമായി വാര്‍ത്ത നല്‍കിയെന്നാരോപിച്ചാണ് താരം സുമന്‍ ടിവി, തെലുങ്ക് പോപ്പുലര്‍ ടിവി, ചില യൂട്യൂബ് ചാനലുകള്‍ക്കെതിരെ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്തത്.

Exit mobile version