വെട്രിമാരനും ധനുഷും വീണ്ടും ഒന്നിക്കുന്നു; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി

വെട്രിമാരനും ധനുഷും ഒന്നിച്ച 'വട ചെന്നൈ' നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടിയ ചിത്രമാണ്

ഹിറ്റ് ചിത്രം ‘വട ചെന്നൈ’ എന്ന ചിത്രത്തിനുശേഷം വെട്രിമാരനും ധനുഷും വീണ്ടും ഒന്നിക്കുന്നു. ധനുഷിനെ നായകനാക്കി ‘അസുരന്‍’ എന്ന ചിത്രമാണ് വെട്രിമാരന്‍ ഒരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടു.

വെട്രിമാരനും ധനുഷും ഒന്നിച്ച ‘വട ചെന്നൈ’ നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടിയ ചിത്രമാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുണ്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ധനുഷിനെ നായകനാക്കി ‘അസുരന്‍’ എന്ന ചിത്രം വെട്രിമാരന്‍ ഒരുക്കുന്നത്. ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ആടുകളം എന്ന ചിത്രം സംവിധാനം ചെയ്തത് വെട്രിമാരനായിരുന്നു. ധനുഷ് തന്റെ ട്വിറ്ററിലൂടെയാണ് പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറക്കിയത്. മാരി 2 വാണ് ധനുഷിന്റെ ഒടുവിലായി തീയ്യേറ്ററിലെത്തിയ ചിത്രം.

Exit mobile version