‘മാര്‍ക്കോണി മത്തായി’; മക്കള്‍ സെല്‍വത്തിന്റെ മലയാളചിത്രം, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

സനില്‍ കളത്തില്‍ സംവിധാനം ചെയ്യുന്ന 'മാര്‍ക്കോണി മത്തായി' എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം

തമിഴ്‌നാടിന്റെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി ആദ്യമായി അഭിനയിക്കുന്ന മലയാളചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ജയറാമിന്റെ കൂടെയാണ് വിജയ് സേതുപതിയുടെ മലയാളത്തിലെ അരങ്ങേറ്റം. സനില്‍ കളത്തില്‍ സംവിധാനം ചെയ്യുന്ന ‘മാര്‍ക്കോണി മത്തായി’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം.

ചിത്രത്തില്‍ ജയറാമും വിജയ് സേതുപതിയും തുല്യ പ്രാധാന്യമുളള കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുക. മറ്റ് താരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. പ്രേംചന്ദ്രന്‍ എജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ഷൂട്ടിങ് അടുത്ത വര്‍ഷം ആരംഭിക്കും.

Exit mobile version