5-ാമത്തെ ദേശീയ പുരസ്‌കാരത്തിന് അച്ഛനും അമ്മയും അഭിനന്ദനം അറിയിച്ചുവെന്ന് കങ്കണ; പങ്കുവെച്ചത് തലൈവി കണ്ട അനുഭവം

Kangana Ranaut | Bignewslive

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന ചിത്രം തലൈവി കണ്ട ശേഷം തന്നെ മാതാപിതാക്കള്‍ അഭിനന്ദിച്ചുവെന്ന് നടി കങ്കണ റണാവത്ത്. ജയലളിതയായാണ് ചിത്രത്തില്‍ താരം എത്തുന്നത്. എംജിആറിന്റെ റോളില്‍ എത്തുന്നത് അരവിന്ദ് സ്വാമിയാണ്.

എ.എല്‍. വിജയ് സംവിധാനം ചെയ്യുന്ന തലൈവി റിലീസിന് മുമ്പായി പ്രത്യേക സ്‌ക്രീനിംഗ് നടന്നിരുന്നു. ഇത് കണ്ടാണ് തന്റെ അച്ഛനും അമ്മയും അഭിനന്ദിച്ചത്. അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അച്ഛനും അമ്മയും പറഞ്ഞതായി കങ്കണ പറയുന്നു. ചിത്രത്തില്‍ കരുണാനിധിയുടെ റോളില്‍ എത്തുന്നത് നാസര്‍ ആണ്. ഭാഗ്യശ്രീ, സമുദ്രക്കനി, രാജ് അര്‍ജുന്‍, മധുബാല, തമ്പി രാമയ്യ, പൂര്‍ണ്ണ, ഭരത് റെഡ്ഡി തുടങ്ങി വലിയ താരനിരയും അണിനിരക്കുന്ന ചിത്രമാണിത്.

തമിഴ്‌നാട്ടില്‍ തീയറ്ററുകള്‍ തുറന്നതിനു പിന്നാലെ സെപ്റ്റംബര്‍ 10ന് റിലീസ് നിശ്ചയിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. 2019 നവംബറില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ആദ്യം പ്രഖ്യാപിച്ച റിലീസ് തീയതി ഈ വര്‍ഷം ഏപ്രില്‍ 23 ആയിരുന്നു. എന്നാല്‍ കൊവിഡ് തരംഗത്തില്‍ റിലീസ് നീട്ടിവെയ്ക്കുകയായിരുന്നു.

Exit mobile version