തട്ടിന്‍പുറത്ത് അച്ചുതനായി കുഞ്ചാക്കോ ബോബന്‍; ട്രെയിലര്‍ പുറത്തിറങ്ങി

കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം തട്ടിന്‍പുറത്ത് അച്ചുതന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് എം സിന്ദുരാജാണ്. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായി എത്തുന്നത് പുതുമുഖം ശ്രവണയാണ്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഷബിന്‍ ബക്കറാണ്.

നെടുമുടി വേണു, ജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ഇര്‍ഷാദ്, അനില്‍ മുരളി, ബിജു സോപാനം, സംവിധായകന്‍ ജോണി ആന്റണി തുടങ്ങി വലിയ താര നിരയാണ് ചിത്രത്തില്‍ അണി നിരക്കുന്നത്.

അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് ദീപന്‍കുരാന്റെതാണ് സംഗീതം. ക്യാമറ റോബി വര്‍ഗീസ് രാജും എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമും നിര്‍വ്വഹിച്ചിരിക്കുന്നു.

കുഞ്ചാക്കോ ബോബനെ നായകനാക്കി ലാല്‍ ജോസ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് തട്ടിന്‍ പുറത്ത് അച്ചുതന്‍. നേരത്തെ എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലും പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും എന്ന ചിത്രത്തിലുമായിരുന്നു രണ്ട് പേരും ഒന്നിച്ചത്.

Exit mobile version