മീ ടൂവില്‍ ഞെട്ടി ബോളിവുഡ് ലോകം..! അയാള്‍ തന്നെ ദുരുപയോഗിക്കാന്‍ ശ്രമിച്ചു..! സംസാരിച്ചിരിക്കുന്നതിനിടെ തന്റെ പാന്റ്‌സിനുള്ളില്‍ കയ്യിടാന്‍ ശ്രമിച്ചു; സാഖിബ് സലിം

മുംബൈ: മീ ടു ക്യാംപെയിനിലൂടെ നിരവധി ലൈംഗിക ചൂഷണങ്ങളാണ് രംഗപ്രവേശനം ചെയതത്. എന്നാല്‍ ഏവരേയും ഞെട്ടിച്ച് വെളിപ്പെടുത്തലുമായി ബോളിവുഡ് നടന്‍ സാഖിബ് സലിം രംഗത്തെത്തി. സ്ത്രീകള്‍ മാത്രമല്ല എനിക്കും അത്തരം അനുഭവം ഉണ്ടായതായി നടന്‍ വ്യക്തമാക്കി. നടന്‍ കഴിഞ്ഞ ദിവസം നടത്തിയ മീ ടൂ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് 21 വയസുള്ളപ്പോള്‍ താന്‍ നേരിട്ട ലൈംഗിക ചൂഷണം സാഖിബ് തുറന്ന് പറഞ്ഞത്.

ഒരു സിനിമയുടെ ചിത്രീകരണ വേളയില്‍ തന്റെ അടുത്തെത്തിയ ഒരാള്‍ സംസാരിച്ചിരിക്കുന്നതിനിടെ തന്റെ പാന്റ്‌സിനുള്ളില്‍ കയ്യിടാന്‍ ശ്രമിച്ചു. അയാള്‍ തന്നെ ദുരുപയോഗിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഉദ്ദേശം മനസ്സിലാക്കിയ താന്‍ അപ്പോള്‍തന്നെ കൈതട്ടിമാറ്റുകയും നല്ല ഒരു ഇടി കൊടുത്ത് അസഭ്യം പറഞ്ഞ് എഴുന്നേറ്റുപോയി എന്നും സാഖിബ് സലീം പറയുന്നു. അന്ന് തനിക്ക് 21 വയസ്സായിരുന്നു പ്രായം. ഇപ്പോള്‍ അയാളുടെ പേര് പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും സാഖിബ് വ്യക്തമാക്കി.

മീ ടു ക്യാംപെയിനെ താന്‍ പിന്തുണയ്ക്കുന്നു. പലരുടെയും കഥകള്‍ ഹൃദയഭേദകമാണെന്നും ദുഷ്ടന്മാരാണ് ലൈംഗിക കുറ്റവാളികള്‍ എന്നും സാഖിബ് പറയുന്നു. എല്ലാവര്‍ക്കും വ്യത്യസ്തമായ അനുഭവങ്ങള്‍ പലരില്‍ നിന്നും പല തരത്തില്‍ ഉണ്ടായിട്ടുണ്ടെന്നത് ഉറപ്പാണെന്നും സാഖിബ് പറയുന്നു.

എന്നാല്‍ നേരത്തെ സെയ്ഫ് അലി ഖാനും തനിക്ക് ചില ദുരനുഭവങ്ങള്‍ സിനിമാ മേഖലയില്‍ നിന്നും നേരിട്ടുണ്ടെന്നും ബോളിവുഡില്‍ ചുവടുറപ്പിച്ച് വരുന്ന സമയത്തായിരുന്നു ഇതെന്നും എന്നാല്‍ ലൈംഗിക സ്വഭാവമുള്ളവയായിരുന്നില്ല അവയെന്നും സെയ്ഫ് അലി ഖാന്‍ പറഞ്ഞിരുന്നു.

ഈ വര്‍ഷം പുറത്തിറങ്ങിയ ‘റേസ് 3’ എന്ന ത്രില്ലര്‍ ചിത്രത്തില്‍ സുപ്രധാന വേഷം സാഖിദ് ചെയ്തിട്ടുണ്ട്. മോഡല്‍ ആയി കരിയര്‍ തുടങ്ങിയ സാഖിബ് ഇതിനകം നിരവധി പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്

Exit mobile version