‘ഒരു ചെറിയ വീഴ്ച.. ഒരു ചെറിയ പൊട്ടല്‍’ ചിത്രീകരണത്തിനിടെ വീണു പരിക്ക് പറ്റിയതായി നടന്‍ പ്രകാശ് രാജ്

Actor Prakash Raj | Bignewslive

തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെ വീണ് നടന്‍ പ്രകാശ് രാജിന് പരിക്കേറ്റു. ധനുഷ് നായകനാവുന്ന ‘തിരുചിട്രംബല’ത്തിന്റെ ചെന്നൈ ഷെഡ്യൂള്‍ പുരോഗമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. താരം തന്നെയാണ് പരിക്കേറ്റ വിവരം പങ്കുവെച്ചത്. കൈയ്ക്കാണ് പരിക്കേറ്റത്.

പരിക്ക് സാരമുള്ളതല്ലെന്നും ശസ്ത്രക്രിയയ്ക്കായി ഹൈദരാബാദിലേക്ക് പോവുകയാണെന്നും പ്രകാശ് രാജ് ട്വീറ്റ് ചെയ്തു. ‘ഒരു ചെറിയ വീഴ്ച.. ഒരു ചെറിയ പൊട്ടല്‍. ശസ്ത്രക്രിയക്കുവേണ്ടി എന്റെ സുഹൃത്ത് ഡോ. ഗുരുവ റെഡ്ഡിയുടെ സുരക്ഷിതമായ കരങ്ങളിലെത്താന്‍ ഹൈദരാബാദിലേക്ക് പോകുന്നു. ഞാന്‍ സുഖപ്പെടും, വിഷമിക്കാന്‍ ഒന്നുമില്ല, നിങ്ങളുടെ ആലോചനകളില്‍ എന്നെ ഉള്‍പ്പെടുത്തുക’. പ്രകാശ് രാജിന്റെ കുറിച്ചു.

തമിഴ് ആന്തോളജി ചിത്രം നവരസയിലെ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത എതിരിയിലാണ് പ്രകാശ് രാജ് ഒടുവില്‍ വേഷമിട്ടത്. കെജിഎഫ് 2, പുഷ്പ, അണ്ണാത്തെ, എനിമി, സര്‍ക്കാരു വാരി പാട്ട, പൊന്നിയിന്‍ സെല്‍വന്‍ , പട എന്നിവയാണ് താരത്തിന്റെ പുതിയ പ്രോജക്ടുകള്‍.

Exit mobile version