മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി മലയാളത്തിലേക്ക്!

മലയാളികളുടെ പ്രിയതാരം ജയറാമിനൊപ്പമാണ് വിജയ് സേതുപതിയുടെ മലയാളത്തിലെ അരങ്ങേറ്റം

ചുരുങ്ങിയ കാലത്തിനുള്ളില്‍ കേരളത്തില്‍ വലിയ ആരാധക കൂട്ടത്തെ നേടിയെടുത്ത താരമാണ് വിജയ് സേതുപതി. അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റാക്കിയ താരം കൂടിയാണ് വിജയ് സേതുപതി. തമിഴിലെ മുന്‍നിര താരങ്ങള്‍ക്ക് കേരളത്തില്‍ ആരാധകര്‍ ഉള്ളതു പോലെ തന്നെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയ്ക്കും ഒരു കൂട്ടം ആരാധകര്‍ കേരളത്തില്‍ ഉണ്ട്.

കേരളത്തിലെ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് വിജയ് സേതുപതി മലയാള സിനിമയില്‍ അഭിനയിക്കാന്‍ എത്തുന്നു. മലയാളികളുടെ പ്രിയതാരം ജയറാമിനൊപ്പമാണ് വിജയ് സേതുപതിയുടെ മലയാളത്തിലെ അരങ്ങേറ്റം. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ജയറാം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രത്തിന്റെ പേര് ഇന്ന് വൈകീട്ട് ആറു മണിക്ക് ഇരുവരുടെയും ഫേസ്ബുക്ക് പേജിലൂടെ പ്രഖ്യാപിക്കുമെന്നും അറിയിച്ചു.

സനില്‍ കളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രം സത്യം മൂവീസിന്റെ ബാനറില്‍ പ്രേംചന്ദ്രന്‍ എംജിയാണ് നിര്‍മ്മിക്കുന്നത്. അടുത്ത വര്‍ഷം ജനുവരുയില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.

Exit mobile version