ചെറുപ്രായത്തില്‍ മരണപ്പെട്ട 10 തെന്നിന്ത്യന്‍ താരങ്ങളില്‍ സിദ്ധാര്‍ത്ഥും; വ്യാജ മരണ വാര്‍ത്തയില്‍ പ്രതികരണവുമായി താരം

Siddharth | Bignewslive

സിനിമാസ്വാദകരുടെ പ്രിയതാരവും ബിജെപിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുന്ന താരമാണ് തമിഴ് നടന്‍ സിദ്ധാര്‍ത്ഥ്. ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടംനേടിയ താരം കൂടിയാണ്. ഇപ്പോള്‍ താന്‍ മരിച്ചതായി വ്യാജ പ്രചരണം നടത്തിയ റിപ്പോര്‍ട്ടിനെതിരെ രം?ഗത്തെത്തിയിരിക്കുകയാണ് സിദ്ധാര്‍ത്ഥ്.

‘ചെറു പ്രായത്തില്‍ തന്നെ മരണപ്പെട്ട 10 തെന്നിന്ത്യന്‍ താരങ്ങള്‍’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പ്രചരിച്ചത്. ഇതിനെതിരെ യുട്യൂബ് അധികൃതരോട് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ലഭിച്ച മറുപടി തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് താരം ട്വിറ്ററില്‍ കുറിച്ചു.

‘ഞാന്‍ മരണപ്പെട്ടു’ എന്നു പറയുന്ന ഈ യൂട്യൂബ് വിഡിയോയ്‌ക്കെതിരെ വര്‍ഷങ്ങള്‍ക്കു മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ‘ക്ഷമിക്കണം, ഈ വീഡിയോയില്‍ ഒരു പ്രശ്നവുമില്ലെന്ന് തോന്നുന്നു’ എന്നായിരുന്നു യൂട്യൂബിന്റെ ഭാഗത്തുനിന്നുള്ള മറുപടി.’യെന്ന് താരം ട്വീറ്റ് ചെയ്തു. ഈ വീഡിയോയോക്കൊപ്പം നടിമാരായ സൗന്ദര്യ, ആര്‍ത്തി അഗര്‍വാള്‍ എന്നിവരുടെ ചിത്രമാണ് നല്‍കിയിരിക്കുന്നത്. ഇരുവരും വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചവരാണ്. ഇക്കൂട്ടത്തിലാണ് സിദ്ധാര്‍ത്ഥിന്റെയും പേരും ചിത്രവും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Exit mobile version