ചിത്രം വിജയമാണെങ്കില്‍ അതിന്റെ ക്രെഡിറ്റ് നടിക്ക് നല്‍കുമോ? മഞ്ജുവിനെ പിന്തുണച്ച് റിമ കല്ലിങ്കല്‍

ഒടിയന്‍ സിനിമയുമായി ബന്ധപ്പെട്ട് മഞ്ജു വാര്യര്‍ക്കെതിരെ നടക്കുന്ന ആരോപണങ്ങളില്‍ മഞ്ജു വാര്യരെ പിന്തുണച്ച് റിമാ കല്ലിങ്കല്‍. ചിത്രം ഹിറ്റായിരുന്നെങ്കില്‍ അതിന്റെ പങ്ക് മഞ്ജുവിന് നല്‍കില്ല എന്നത് ഉറപ്പാണെന്ന് റിമാ പറഞ്ഞു. ഫേയ്‌സ് ബുക്കിലാണ് റിമാ മഞ്ജുവിനെ പിന്തുണച്ച് രംഗത്ത് വന്നത്.

ഒടിയന്‍ സിനിമയുടെ സംവിധായകന്‍ മഞ്ജുവിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മഞ്ജുവിനെ പിന്തുണച്ച് റിമ വന്നത്. സിനിമ വിജയിച്ചാല്‍ അതിലെ അഭിനയത്രിക്ക് ഒരു പങ്കുമില്ലാതാവുകയും, അതേസമയം ചിത്രം പരാജയമായാല്‍ അഭിനത്രേിയെ ക്രൂശിക്കുന്ന രീതിയെയും രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നതാണ് റിമ കല്ലിങ്കലിന്റെ ഫേസ്ബുക്ക് കുറിപ്പ്.

ഒടിയന്‍ സിനിമക്കെതിരെയുള്ള ആസൂത്രിതമായ പ്രചാരണം നടക്കുന്ന പ്രതിസന്ധി ഘട്ടത്തില്‍ മഞ്ജു തനിക്കൊപ്പം നിന്നില്ല എന്നാണ് നേരത്തെ ഒടിയന്‍ സിനിമയുടെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞത്. മഞ്ജുവാര്യരുടെ സിനിമയിലേക്കുള്ള മടക്കത്തിന് കാരണക്കാരനായത് കൊണ്ടാണ് സിനിമക്കെതിരെ പ്രചരണം നടക്കുന്നതെന്നും ശ്രീകുമാര്‍ വിശദീകരിച്ചിരുന്നു.

Exit mobile version