ധനുഷ് -വെട്രിമാരന്‍ കൂട്ടുകെട്ടിന്റെ വട ചെന്നൈ നാളെ തീയ്യേറ്ററുകളില്‍; പ്രതീക്ഷയില്‍ പ്രേക്ഷകര്‍

ചിത്രത്തില്‍ ദേശീയ ക്യാരംസ് കളിക്കാരനായ അന്‍പ് എന്ന കഥാപാത്രത്തെയാണ് ധനുഷ് അവതരിപ്പിക്കുന്നത്.ചിത്രത്തില്‍ രണ്ട് ഗെറ്റപ്പിലാണ് ധനുഷ് പ്രത്യക്ഷപ്പെടുന്നത്.

ആരാധകര്‍ ഏറേ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ധനുഷ് -വെട്രിമാരന്‍ ചിത്രം വട ചെന്നൈ നാളെ തീയറ്ററുകളിലെത്തും. ആടുകളം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ധനുഷ് -വെട്രിമാരന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് വട ചെന്നൈ.

വടക്കന്‍ ചെന്നൈയുടെ കഥ പറയുന്ന ചിത്രത്തില്‍ ഐശ്വര്യ രാജേഷ്, ആന്‍ഡ്രിയ ജെര്‍മിയ, സമുദ്രക്കനി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തില്‍ ദേശീയ ക്യാരംസ് കളിക്കാരനായ അന്‍പ് എന്ന കഥാപാത്രത്തെയാണ് ധനുഷ് അവതരിപ്പിക്കുന്നത്.ചിത്രത്തില്‍ രണ്ട് ഗെറ്റപ്പിലാണ് ധനുഷ് പ്രത്യക്ഷപ്പെടുന്നത്.

Dhanush Vada Chennai Movie First Look Poster

വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ലൈക പ്രൊഡക്ഷനാണ് ചിത്രം നിര്‍മിക്കുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചത്.സന്തോഷ് നാരായണ്‍ സംഗീതം നല്‍കുന്ന ഇരുപത്തിയഞ്ചാമത് ചിത്രമാണ് വട ചെന്നൈ. വെല്‍രാജിന്റെ ദൃശ്യങ്ങള്‍ ജിബി വെങ്കടേഷും ആര്‍ റാമറും ചേര്‍ന്ന് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നു.

പൊല്ലാദവന്‍, ആടുകളം, വിസാരണൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ വട ചെന്നൈ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്.

Exit mobile version