വിദഗ്ദ ചികിത്സയ്ക്ക് ശേഷം ആരോഗ്യവാനായി രജനികാന്ത് തിരിച്ചെത്തി; ‘തലൈവ’ എന്ന് ആര്‍ത്ത് വിളിച്ച് ആരാധക കൂട്ടം, വീഡിയോ

Rajinikanth returns | Bignewslive

വിദഗ്ദ ചികിത്സയ്ക്കു ശേഷം ചെന്നൈയില്‍ തിരിച്ചെത്തിയ സൂപ്പര്‍ സ്റ്റാര്‍ രജിനികാന്തിനെ വരവേറ്റ് തമിഴ്മക്കള്‍. കഴിഞ്ഞ മാസമായിരുന്നു താരം ചികിത്സയ്ക്ക് വേണ്ടി അമേരിക്കയിലേക്ക് പോയത്. ഇടയ്ക്ക് നടത്താറുള്ള വിദഗ്ധ പരിശോധനയ്ക്കായാണ് പോകുന്നതെന്നായിരുന്നു ലഭിച്ച വിവരം.

ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അദ്ദേഹം ചെന്നൈ എയര്‍പോര്‍ട്ടില്‍ എത്തിയത്. യുഎസില്‍ നിന്ന് ഖത്തറിലെത്തി അവിടെ നിന്ന് കണക്ഷന്‍ ഫ്‌ളൈറ്റിലാണ് താരം ചെന്നൈയില്‍ എത്തിയത്. താരത്തെ കണ്ട് ആവേശത്തോടെ തലൈവ എന്ന് ആര്‍പ്പ് വിളിക്കുന്ന ആരാധകരുടെ വീഡിയോ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. ആരാധകരോട് നന്ദി പറഞ്ഞതിന് ശേഷം താരം കാറില്‍ കയറി പോവുകയും ചെയ്തു.

നാല് വര്‍ഷങ്ങള്‍ക്കു മുന്‍പ് രജനീകാന്തിന് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നിരുന്നു. ഇതിന്റെ ഭാഗമായുള്ള പരിശോധനകള്‍ക്കായാണ് യാത്ര. ഹൈദരാബാദില്‍ ചിത്രീകരണം നടക്കുന്ന അണ്ണാത്തെ സിനിമയിലെ പ്രധാന രംഗങ്ങളുടെ ഷൂട്ടിംഗ് താരം പൂര്‍ത്തിയാക്കിയിരുന്നു. തന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രീയത്തിലേക്കില്ലെന്ന് കഴിഞ്ഞ വര്‍ഷാവസാനം രജനി പ്രഖ്യാപിച്ചത്.

Exit mobile version