മലയാളത്തിന്റെ ഈ സൂപ്പര്‍ സ്റ്റാര്‍ ആരാണെന്ന് മനസ്സിലായോ

MAMMOOTY | bignewslive

തങ്ങളുടെ ഇഷ്ടതാരങ്ങളുടെ ചെറുപ്പകാല ചിത്രങ്ങള്‍ കാണാന്‍ വളരെ താത്പര്യമുള്ളവരാണ് ആരാധകര്‍. താരങ്ങള്‍ പങ്കുവയ്ക്കുന്ന ഇത്തരം പഴയ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. അത്തരത്തില്‍ മമ്മൂട്ടി പങ്കുവച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച വിഷയമായിരിക്കുന്നത്.

സിനിമയില്‍ എത്തിയ കാലത്തുള്ള ഒരു ചിത്രമാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. തന്റെ ആദ്യ ചിത്രത്തിലെ ഒരു രംഗം ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിന്നും കളറാക്കിയ വ്യക്തികയ്ക്ക് നന്ദി പറഞ്ഞാണ് മമ്മൂട്ടി പഴയ ചിത്രം പങ്കു വച്ചിരിക്കുന്നത്. തന്റെ മനസ്സിലേക്ക് ഈ ചിത്രം നിരവധി ഓര്‍മ്മകള്‍ കൊണ്ടുവരുന്നു എന്നും സത്യനൊപ്പമൊക്കെ അഭിനയിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം ഉണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

മമ്മൂട്ടിയുടെ വാക്കുകള്‍:

ഇത് ചെയ്ത വ്യക്തിക്ക് വലിയ നന്ദി. സെല്ലുലോയിഡില്‍ എന്റെ ആദ്യ രൂപത്തില്‍ നിന്നുള്ള ഒരു സ്‌ക്രീന്‍ ഗ്രാബാണിത്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിന്നും കളറിലേക്ക്. ഇത് മറ്റൊരു കാലഘട്ടത്തില്‍ നിന്ന് അത്തരം വ്യക്തമായ ഓര്‍മ്മകള്‍ തിരികെ കൊണ്ടുവരുന്നു. സത്യന്‍ മാഷിന്റെ ഒപ്പം ചിത്രത്തില്‍ അഭിനയിക്കാനുള്ള അപൂര്‍വ ഭാഗ്യം എനിക്ക് ഉണ്ടായിരുന്നു. ഒരിക്കല്‍ അദ്ദേഹം ഷോട്ടുകള്‍ക്കിടയില്‍ വിശ്രമിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കാലില്‍ തൊട്ടത് ഞാന്‍ ഓര്‍ക്കുന്നു.

Exit mobile version