റിയാസ് ഖാന്‍ ഉമ റിയാസ് ഖാന്‍ താരദമ്പതികളുടെ മകന്‍ നായകനാകുന്നു

ചെന്നൈ: നടന്‍ റിയാസ് ഖാന്റെയും നടിയും അവതാരകയുമായ ഉമ റിയാസ് ഖാന്റെയും മകന്‍ ഷരീഖ് ഹസന്‍ സിനിമയില്‍ നായകനാകുന്നു. ഉഗ്രം എന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിലാണ് ഷരീഖ് നായകനാകുന്നത്.

രത്‌ന ലിംഗയാണ് ചിത്രത്തിന്റെ സംവിധായകന്‍. അര്‍ച്ചന രവിയാണ് ചിത്രത്തില്‍ നായികയാകുന്നത്.

മോഡലിങ്ങില്‍ സജീവമായിരുന്ന ഷരീഖ് ബിഗ് ബോസ് തമിഴ് പതിപ്പിലൂടെ ശ്രദ്ധേയനായിരുന്നു.

Exit mobile version