‘നമ്മുടെ ശക്തി നാനാത്വത്തില്‍ ഏകത്വം എന്നാണ്’ മലയാളം വിലക്കിയ സര്‍ക്കുലറില്‍ പ്രതികരണവുമായി ശ്വേത മേനോന്‍

Shweta Menon | Bignewslive

രണ്ട് ദിവസം മുന്‍പ് ഡല്‍ഹിയിലെ ജിബി പന്ത് ആശുപത്രിയില്‍ ജോലി സമയത്ത് നഴ്‌സുമാര്‍ മലയാളം സംസാരിക്കുന്നത് വിലക്കി കൊണ്ടുള്ള ഉത്തരവില്‍ പ്രതികരണവുമായി നടി ശ്വേത മേനോന്‍. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം. ദേശീയതലത്തില്‍ തന്നെ വലിയ രീതിയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

വിവാദങ്ങള്‍ക്ക് പിന്നാലെ സര്‍ക്കുലര്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ സര്‍ക്കുലര്‍ പിന്‍വലിച്ചതില്‍ സന്തോഷമെന്ന് നടി ശ്വേത മേനോന്‍ കുറിച്ചു. മലയാളം ഒഴിവാക്കി ഹിന്ദി അല്ലെങ്കില്‍ ഇംഗ്ലീഷില്‍ മാത്രം ആശയവിനിമയം നടത്താന്‍ നഴ്‌സിങ് സ്റ്റാഫിന് ഡല്‍ഹി സര്‍ക്കാര്‍ ആശുപത്രി നല്‍കിയ സെര്‍ക്കുലര്‍ നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്. കൊവിഡ് കാലഘട്ടത്തില്‍ നമ്മെ സുരക്ഷിതരാക്കാന്‍ മലയാളി നഴ്സുമാരും ആരോഗ്യ പ്രവര്‍ത്തകരും ജീവന്‍ പണയപ്പെടുത്തിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മറക്കരുത്. അവരെ മാറ്റി നിര്‍ത്തുകയല്ല, അഭിനന്ദിക്കുകയാണ് വേണ്ടതെന്ന് ശ്വേത കുറിച്ചു.

രാജ്യത്തെ 29 സംസ്ഥാനങ്ങളിലും 7 കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരു ഇന്ത്യക്കാരനും ഏതെങ്കിലും രീതിയിലുള്ള ഭാഷാ വിവേചനം നേരിടരുത്. കാരണം നമ്മുടെ ശക്തി നാനാത്വത്തില്‍ ഏകത്വം എന്നതാണ്. വിവാദപരമായ ആ സര്‍ക്കുലര്‍ പിന്‍വലിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ഇതിനെതിരെ ശബ്ദമുയര്‍ത്തിയ എല്ലാവര്‍ക്കും ഇനിയും അത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്കെതിരെ പൊരുതാനുള്ള ശക്തിയുണ്ടാവട്ടെയെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് കുറിപ്പ്;

മലയാളം ഒഴിവാക്കി ഹിന്ദി അല്ലെങ്കില്‍ ഇംഗ്ലീഷില്‍ മാത്രം ആശയവിനിമയം നടത്താന്‍ നഴ്‌സിങ് സ്റ്റാഫിന് ഡല്‍ഹി സര്‍ക്കാര്‍ ആശുപത്രി നല്‍കിയ സെര്‍ക്കുലര്‍ നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്. കൊവിഡ് കാലഘട്ടത്തില്‍ നമ്മെ സുരക്ഷിതരാക്കാന്‍ മലയാളി നഴ്സുമാരും ആരോഗ്യ പ്രവര്‍ത്തകരും ജീവന്‍ പണയപ്പെടുത്തിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മറക്കരുത്. അവരെ മാറ്റി നിര്‍ത്തുകയല്ല, അഭിനന്ദിക്കുകയാണ് വേണ്ടത്.

രാജ്യത്തെ 29 സംസ്ഥാനങ്ങളിലും 7 കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരു ഇന്ത്യക്കാരനും ഏതെങ്കിലും രീതിയിലുള്ള ഭാഷാ വിവേചനം നേരിടരുത്. കാരണം നമ്മുടെ ശക്തി നാനാത്വത്തില്‍ ഏകത്വം എന്നതാണ്. വിവാദപരമായ ആ സര്‍ക്കുലര്‍ പിന്‍വലിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ഇതിനെതിരെ ശബ്ദമുയര്‍ത്തിയ എല്ലാവര്‍ക്കും ഇനിയും അത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്കെതിരെ പൊരുതാനുള്ള ശക്തിയുണ്ടാവട്ടെ.

Exit mobile version