ബോളിവുഡ് നടി യാമി ഗൗതം വിവാഹിതയായി.സംവിധായകനായ ആദിത്യ ധറുമാണ് വരൻ. ഉറി എന്ന ചിത്രത്തിന്റെ സംവിധായകനാണ് ആദിത്യ ധർ.വിവാഹ ചടങ്ങിൽ നിന്നുള്ള ഫോട്ടോ പങ്കിട്ടാണ് ദമ്പതികൾ വിവാഹ വാർത്ത അറിയിച്ചത്. കുടുംബാംഗങ്ങളെ മാത്രം പങ്കെടുപ്പിച്ച് ലളിതമായ രീതിയിലായിരുന്നു വിവാഹ ചടങ്ങ്.
‘നിങ്ങളുടെ വെളിച്ചത്താൽ, ഞാൻ സ്നേഹിക്കാൻ പഠിക്കുന്നു റൂമി. ഞങ്ങളുടെ കുടുംബത്തിന്റെ അനുഗ്രഹത്താൽ, ഇന്ന് ഒരു ചെറിയ വിവാഹച്ചടങ്ങിൽ ഞങ്ങൾ ഒരുമിച്ചു. വളരെ അടുപ്പമുള്ള വ്യക്തികളോടൊത്ത് ഞങ്ങൾ ഈ സന്തോഷകരമായ സന്ദർഭം ആഘോഷിച്ചു. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയുമായ യാത്ര ആരംഭിക്കുകയാണ്. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ആശംസകളും ഞങ്ങൾ തേടുന്നു. സ്നേഹം, യാമി, ആദിത്യ,’ യാമിയും ആദിത്യ ധറും ഇൻസ്റ്റഗ്രാമിൽ കുറിച്ചു.