നടി പ്രണിത സുഭാഷിന് താലി ചാര്‍ത്തി നിധിന്‍ രാജു; ചിത്രങ്ങള്‍

Pranitha Subhash | Bignewslive

നടി പ്രണിത സുഭാഷ് വിവാഹിതയായി. ബംഗളൂരു സ്വദേശിയായ വ്യവസായി നിധിന്‍ രാജുവാണ് താരത്തിന് താലിാര്‍ത്തിയത്. മെയ് 30നായിരുന്നു വിവാഹം. കോവിഡ് പശ്ചാത്തലത്തില്‍ വളരെ ലളിതമായിട്ടായിരുന്നു വിവാഹം നടത്തിയത്. പ്രണിത തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ച്ചത്.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വിവാഹചടങ്ങുകള്‍ നിശ്ചയിച്ച ദിനം തന്നെ നടക്കുമോ ഇല്ലയോ എന്ന് അറിയില്ലായിരുന്നുവെന്നും അതുകൊണ്ടാണ് നേരത്തേ കൂട്ടി പറയാതിരുന്നതെന്നും പ്രണിത ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. താരത്തിന് നിരവധി പേര്‍ ആശംസകളുമായി രംഗത്തെത്തി. ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.

ബംഗളൂരൂ സ്വദേശിയായ പ്രണിത കന്നട ചിത്രം പോകിരിയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് കന്നടയിലും തമിഴിലും തെലുങ്കിലുമായി ഒട്ടേറെ ചിത്രങ്ങള്‍ ചെയ്തു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഹാംഗാമ 2 വിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പ്രണിത. ചിത്രം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.

Exit mobile version