ശരണ്യക്ക് വീണ്ടും ട്യൂമര്‍, അതിനിടയില്‍ കൊവിഡും; പ്രാര്‍ത്ഥനയും കരുതലും വേണമെന്ന് സീമ ജി നായര്‍

ട്യൂമറിനോട് പൊരുതുന്നതിടയില്‍ നടി ശരണ്യക്ക് കൊവിഡ് സ്ഥിരീകരിച്ചു. നടി സീമ ജി നായരാണ് ദുഃഖ വാര്‍ത്ത ആരാധകരെ അറിയിച്ചത്. വീണ്ടും ട്യൂമര്‍ വന്ന് കീമോ തുടങ്ങാന്‍ ഇരിക്കുന്ന സമയത്താണ് ശരണ്യയെ കോവിഡ് ബാധിച്ചതെന്ന് സീമ പറയുന്നു. യൂട്യൂബ് വീഡിയോയിലൂടെയാണ് സീമ ജി നായര്‍ ഇക്കാര്യം അറിയിച്ചത്.

‘പതിനൊന്നാമത്തെ സര്‍ജറി കഴിഞ്ഞതോടെ ശരണ്യയുടെ ആരോഗ്യ സ്ഥിതിയില്‍ വീണ്ടും പ്രശ്‌നങ്ങളുണ്ടായി. സ്‌പൈനല്‍ കോഡിലേക്ക് അസുഖം സ്‌പ്രെഡ് ചെയ്തു. വീണ്ടുമൊരു സര്‍ജറി സ്‌പൈനല്‍ കോഡില്‍ നടത്താന്‍ കഴിയില്ല. പെട്ടന്നു തന്നെ ശരണ്യയെ ആര്‍സിസിലേയ്ക്ക് കൊണ്ടുചെന്നു. ജൂണ്‍ മൂന്നിന് കീമോ ആരംഭിക്കാന്‍ ഇരിക്കുകയായിരുന്നു. ഇതിനിടെ ശരണ്യയ്ക്കും അമ്മയ്ക്കും കോവിഡ് ബാധിച്ചു. എന്ത് പറയണം എന്നു പോലും അറിയില്ല.’

‘തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അവള്‍ ഇപ്പോള്‍. ഇനിയും കടമ്പകള്‍ ഏറെയുണ്ട്. പ്രാര്‍ത്ഥനയും കരുതലുമാണ് വേണ്ടത്. അവള്‍ പഴേപോലെ ജീവിതത്തിലേക്ക് എത്രയും വേഗം തിരിച്ചെത്തണമെന്നാണ് ശരണ്യയെ സ്‌നേഹിക്കുന്ന എല്ലാവരുടേയും ആഗ്രഹം’- സീമ വ്യക്തമാക്കി.

Exit mobile version