രാക്ഷസനു ശേഷം വീണ്ടും കാക്കി അണിഞ്ഞ് വിഷ്ണു വിശാല്‍; സിലുക്കുവാര്‍പ്പെട്ടി സിങ്കത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു

ഹാസ്യത്തിന് പ്രാധാന്യം നല്‍കിയിട്ടുളള ചിത്രത്തില്‍ നായികമാരായി എത്തുന്നത് ഓവിയയും റെജീനയുമാണ്

രാക്ഷസന്റെ വന്‍വിജയത്തിനു ശേഷം വിഷ്ണു വിശാല്‍ നായകനായി എത്തുന്ന പുതിയ ചിത്രം സിലുക്കുവാര്‍പ്പെട്ടി സിങ്കത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. രാക്ഷസനു ശേഷം വിഷ്ണു പോലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്.

ഹാസ്യത്തിന് പ്രാധാന്യം നല്‍കിയിട്ടുളള ചിത്രത്തില്‍ നായികമാരായി എത്തുന്നത് ഓവിയയും റെജീനയുമാണ്. യോഗി ബാബു, ആനന്ദരാജ്, കരുണാകരന്‍, ലിവിംഗ്സ്റ്റണ്‍, സായി രവി, മന്‍സൂര്‍ അലി ഖാന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചെല്ല അയവു സംവിധാനം ചെയ്ത ചിത്രം വിഷ്ണു വിശാല്‍ തന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം ഡിസംബര്‍ 21ന് തീയ്യേറ്ററുകളിലെത്തും.

സിലുക്കുവാര്‍പ്പെട്ടി സിങ്കത്തിനു പുറമെ വിജയ് സേതുപതിക്കൊപ്പമുളള ഇദം പൊരുള്‍ യെവള്‍, ജഗജാല കില്ലാഡി തുടങ്ങിയവയാണ് വിഷ്ണു വിശാലിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.

Exit mobile version