മറ്റൊരു റെക്കോര്‍ഡ് കൂടെ സ്വന്തം പേരിലാക്കി 2.0; ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനയിലും 2.0 ഒന്നാമത്

ബുക്ക് മൈ ഷോ കണക്കുകള്‍ പ്രകാരമാണ് ചിത്രം ഒന്നാമതെത്തിയത്

ശങ്കര്‍-രജനികാന്ത് കൂട്ട്‌ക്കെട്ടില്‍ ഒരുങ്ങിയ 2.0 മറ്റൊരു റെക്കോര്‍ഡ് കൂടെ സ്വന്തം പേരിലാക്കി. 2018ലെ ഓണ്‍ ലൈന്‍ ടിക്കറ്റ് വില്‍പനയിലാണ് 2.0 ഒന്നാമത് എത്തിയിരിക്കുന്നത്. ബുക്ക് മൈ ഷോ കണക്കുകള്‍ പ്രകാരമാണ് ചിത്രം ഒന്നാമതെത്തിയത്. തൊട്ടു പിറകില്‍ ബോളിവുഡ് ചിത്രങ്ങളായ സഞ്ജു, പദ്മാവത്, ടൈഗര്‍ സിന്ദാ ഹേ എന്നിവയാണ്.

ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനയില്‍ 301 കോടി രൂപയാണ് ചിത്രം നേടിയത്. 297, 268, 253 കോടി എന്നിങ്ങനെയാണ് മറ്റു ചിത്രങ്ങള്‍ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനയില്‍ നേടിയത്. ഈ വര്‍ഷം ഇനി മറ്റ് ബിഗ് ബജറ്റ് ചിത്രങ്ങളൊന്നും ഇറങ്ങാന്‍ സാധ്യതയില്ലാത്തതിനാല്‍ റെക്കോഡ് തകര്‍ക്കാന്‍ സാധ്യതയില്ല. ആദ്യ ദിനം തന്നെ 115 കോടിയും റിലീസിന് മുന്‍പ് 370 കോടി രൂപയും നേടിയ ചിത്രം കൂടിയാണ് 2.0.

ഗൂഗിളില്‍ ഈ വര്‍ഷം ഇന്ത്യക്കാര്‍ ഏറ്റവും കുടുതല്‍ തെരഞ്ഞ പത്ത് ചിത്രങ്ങളില്‍ ഒന്നാമത് 2.0 ആണ്. ടൈഗര്‍ ഷ്രോഫ് നായകനായ ബോളിവുഡ് ചിത്രം ‘ബാഗി’ ആണ് രണ്ടാം സ്ഥാനത്ത്.

Exit mobile version