ഡീഗ്രേഡ് ചെയ്തവര്‍ക്ക് മുന്നില്‍ ഞെട്ടിക്കുന്ന കളക്ഷന്‍ ‘വിളമ്പി’ ഒടിയന്റെ നിര്‍മ്മാതാക്കള്‍

ഒടിയന്റെ ആദ്യ ദിന കളക്ഷന്‍ പുറത്ത്. വേള്‍ഡ് വൈഡ് കളക്ഷനാണ് അണിയറ പ്രവര്‍ത്തകര്‍ നിലവില്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണെങ്കിലും ഒടിയന് റിലീസിന് മുന്‍പ് ലഭിച്ച ഹൈപ്പ് കളക്ഷനില്‍ ഫലം കണ്ടു എന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കണക്കുകള്‍ പ്രകാരം 32.99 കോടി രൂപ ചിത്രം റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളില്‍ നിന്നും കളക്ട് ചെയ്തു.

കേരളത്തില്‍ നിന്ന് മാത്രം 11 കോടി രൂപയാണ് ഒടിയന്‍ നേടിയത്. ഇന്ത്യയിലെ മറ്റ് കേന്ദ്രങ്ങളില്‍ നിന്നും 5 കോടിയും, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മാത്രം 4.73 കോടിയും സിനിമ നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. റിലീസ് ചെയ്ത മറ്റെല്ലാ കേന്ദ്രങ്ങളും കൂടി കൂട്ടുമ്പോള്‍ 11.78 കോടി രൂപയും നേടിയെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.

സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ നൂറ് കോടി ക്ലബില്‍ ഇടം പിടിച്ചുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഏതായാലും മികച്ച കളക്ഷന്‍ ലഭിച്ച സ്ഥിതിക്ക് കൂടുതല്‍ ആളുകള്‍ സിനിമയ്ക്കായി എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകരും, നിര്‍മ്മാതാക്കളും.

 

Exit mobile version