‘മായാതെ ആ ചിരി’ പഴയകാല ചിത്രം പങ്കുവെച്ച് നടി രചന നാരായണന്‍കുട്ടി

Rachana Narayanankutty | Bignewslive

മലയാളത്തില്‍ ഹാസ്യരംഗങ്ങളിലും മറ്റും നിറഞ്ഞു നില്‍ക്കുന്ന താരമാണ് നടി രചന നാരായണ്‍കുട്ടി. ചെറുതും വലുതുമായ വേഷങ്ങള്‍ തന്മയത്വത്തോടുകൂടി അവതരപ്പിക്കുന്ന താരത്തിന് ആരാധകരും ഏറെയാണ്. ഇപ്പോള്‍ രചന നാരായണന്‍കുട്ടിയുടെ ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

രചന നാരായണന്‍കുട്ടി തന്നെയാണ് പഴയകാല ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ചിലര്‍ പറയുന്നു. ഞാന്‍ ഇപ്പോഴും ഒരുപോലെയാണ് എന്ന്. ഒരുപക്ഷേ, എനിക്ക് അറിയാം ആ ചിരി ഇപ്പോഴുമുണ്ടെന്ന് എന്നാണ് രചന നാരായണന്‍കുട്ടി കുറിച്ചു. കുട്ടിക്കാലത്തെ മനോഹരമായി ചിരി ഇപോഴുമുണ്ടെന്നാണ് കമന്റുകളും നിറയുന്നത്.

തീര്‍ഥാടനം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ രചന നാരായണന്‍കുട്ടി നായികയായിട്ടും സഹനടിയായിട്ടും ഒട്ടേറെ കഥാപാത്രങ്ങളെ ചെയ്തിട്ടുണ്ട്.

Exit mobile version