മലയാളത്തിലേയ്ക്ക് വീണ്ടും നടി മേഘ്‌ന; പുതിയ പരമ്പര പ്രേക്ഷക പ്രിയങ്കരന്‍ ഷാനവാസിനൊപ്പം

meghna Vincent | Bignewslive

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ചന്ദനമഴ എന്ന പരമ്പരയ്ക്ക് ആരാധകര്‍ ഏറെയാണ്. പരമ്പരയില്‍ അമൃതയായി തിളങ്ങിയ മേഘ്‌ന വിന്‍സെന്റിനും ആരാധകര്‍ കുറവല്ല. ഇപ്പോള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം താരം വീണ്ടും മലയാളത്തിലേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഈ തിരിച്ചുവരവിന് പ്രത്യേകതകളും ഏറെയാണ്. സീത എന്ന പരമ്പരയിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ ഷാനവാസ് എന്ന ഷാനുവാണ് മിസിസ് ഹിറ്റ്‌ലര്‍ എന്ന് പേരിട്ടിരിക്കുന്ന പരമ്പരയില്‍ മേഘ്‌നയുടെ നായകനായി എത്തുന്നത്.

പേര് പോലെ തന്നെ കണിശ്ശക്കാരനായ ഒരാളായാണ് ഷാനവാസ് എത്തുന്നത്. പ്രെമോയില്‍ കാണുന്നതും പറയുന്നതും പ്രകാരം കുസൃതി നിറഞ്ഞ പെണ്‍കുട്ടിയുടെ വേഷത്തിലാണ് മേഘ്‌ന. സീ കേരളം സംപ്രേഷണം ചെയ്യാനിരിക്കുന്ന പരമ്പര ഇരുവരുടെയും സാന്നിധ്യംകൊണ്ട് വാര്‍ത്തകളില്‍ നിറയുകയാണ്.

ചന്ദനമഴയിലെ അമൃതയ്ക്ക് ശേഷം മലയാളത്തിലേക്കുള്ള തിരിച്ചുവരവാണ് മേഘ്‌നയുടേത്. എന്നാല്‍ സിനിമാറ്റിക് സ്‌റ്റൈലില്‍ നിര്‍മിച്ച സീതയെന്ന പരമ്പരയ്ക്ക് ശേഷം സമാന സ്വഭാവമുള്ള ക്യാരക്ടറിലുള്ള വേഷത്തിലാണ് ഷാനവാസ് എത്തുന്നത്.

Exit mobile version