സിനിമാ സെറ്റില്‍ പരിഹാര സമിതിയുടെ ആവശ്യമില്ല; അഷിക്ക് അബുവിനെതിരെ ആഞ്ഞടിച്ച് സിദ്ദീഖ്

തിരുവനന്തപുരം: സിനിമാ സെറ്റുകളില്‍ പരാതി പരിഹാര സമിതിയുടെ ആവശ്യമില്ലെന്നും ആഷിഖ് അബുവിന്റെ സെറ്റില്‍ ഇത് അനിവാര്യമായിരിക്കുമെന്നും സിദ്ദീഖ്. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ആഷിക്ക് അബുവിനെതിരെ സിദ്ദിഖ് ആഞ്ഞടിച്ചത്.

കഴിഞ്ഞ ദിവസം സിനിമാ സെറ്റുകളില്‍ ഇനിമുതല്‍ ഐസിസി (ഇന്റേണല്‍ കംപ്ലെയിന്റ് കമ്മിറ്റി) പ്രവര്‍ത്തിക്കുമെന്ന് സംവിധാകന്‍ ആഷിഖ് അബു അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ദീഖിന്റെ പ്രസ്താവന.

സിനിമ ഒരു കുടുംബമാണെന്നും അവിടെ കമ്മിറ്റിയുടെ ആവശ്യമില്ലെന്നും സിദ്ദീഖ് പറഞ്ഞു. നടിയുടെ അവസരം നിഷേധിച്ചത് ഏത് സംവിധായകനാണെന്നോ, ഏത് നടനാണെന്നോ, ആക്രമിച്ചതാരെന്നോ എല്ലാം തുറന്നു പറയാതെ കമ്മിറ്റി ഉണ്ടായിട്ട് കാര്യമില്ലയെന്നും സിദ്ദിഖ് പറഞ്ഞു. അതോടൊപ്പം കമ്മിറ്റിക്ക് മുമ്പാകെയും വ്യക്തതയില്ലാത്ത ഇക്കാര്യങ്ങള്‍ പറയാനെങ്കില്‍ കമ്മിറ്റി എന്തിനെന്നും അദ്ദേഹം ചോദിച്ചു.

പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ എഎംഎംഎ അടിയന്തര ജനറല്‍ ബോഡി യോഗം ചേരില്ലെന്നും യോഗം അടുത്ത ജൂണിലാകും ഉണ്ടാവുകയെന്നും സിദ്ദീഖ് കൂട്ടിച്ചേര്‍ത്തു. ഡബ്ല്യൂസിസിയുടെ പത്രസമ്മേളനത്തിനു തൊട്ടുപിന്നാലെയാണ് അമ്മ പ്രതിനിധികളായ സിദ്ദിഖും കെപിഎസി ലളിതയും മാധ്യമങ്ങളെ കണ്ടത്.

Exit mobile version