‘ഞാനും ബിഗ് ബോസിലേയ്ക്ക്, സണ്‍ഡേ എപ്പിസോഡ് തൊട്ട് കാണാം’ പ്രചരണത്തില്‍ മറുപടിയുമായി നടി ഗായത്രി അരുണ്‍

Gayathri Arun | Bignewslive

‘ഞാനും ബിഗ് ബോസിലേയ്ക്ക്, സണ്‍ഡേ എപ്പിസോഡ് തൊട്ട് കാണാം’ കഴിഞ്ഞ ദിവസം മുതല്‍ നടി ഗായത്രി അരുണ്‍ പറഞ്ഞതായാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. സംഭവം വ്യാജമാണെന്ന് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. തന്റേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വ്യാജ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചാണ് മറുപടി നല്‍കിയിരിക്കുന്നത്.

നാളെ ഞാന്‍ ബിഗ് ബോസില്‍ കേറും. സണ്‍ഡേ എപ്പിസോഡ് തൊട്ട് കാണാം. പ്ലീസ് സപ്പോര്‍ട്ട് ആന്‍ഡ് വോട്ട്. വണ്‍ ക്രൂ ടീമിലുള്ള എല്ലാവരോടും വോട്ട് ചെയ്യാന്‍ പറയണേ. പ്രത്യേകിച്ച് ശ്രീജിത്ത്, ഭാസി, മിഥുനോട് ഒക്കെ പറയണം എന്നായിരുന്നു പ്രചരിക്കുന്ന വ്യാജ സന്ദേശം.

എന്നാല്‍ ഈ വാര്‍ത്തയും സന്ദേശവും വ്യാജമാണെന്നും ഇത്തരം വ്യാജന്‍മാരെ സൂക്ഷിക്കണമെന്നും തന്റേ പേരിലുളള വ്യാജ അക്കൗണ്ടില്‍ നിന്നുള്ള സന്ദേശം പങ്കുവച്ച് ഗായത്രി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സംഭവത്തില്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയതായും താരം അറിയിത്തു. പരസ്പരം എന്ന ജനപ്രിയ പരമ്പരയിലൂടെയാണ് ഗായത്രി അരുണ്‍ ശ്രദ്ധിക്കപ്പെടുന്നത്. മമ്മൂട്ടി നായകനാകുന്ന വണ്‍ ആണ് റിലീസിനായി കാത്തിരിക്കുന്ന ചിത്രം. ജയസൂര്യയുടെ ചിത്രമായ തൃശ്ശൂര്‍ പൂരം എന്ന ചിത്രത്തിലും ഗായത്രി വേഷമിട്ടിട്ടുണ്ട്.

Exit mobile version