‘വാത്തി കമിങ്ങിന് തകര്‍പ്പന്‍ ചുവടുവെച്ച് ‘പിച്ചാത്തി മാമന്റെ’ വിവാഹ ചടങ്ങില്‍ അനുമോള്‍; തരംഗം സൃഷ്ടിച്ച് ബേബി വൃദ്ധിയുടെ ഡാന്‍സ്

manjil virinja poovu | Bignewslive

ഇന്ന് സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നത് മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലിലെ അനുമോള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബേബി ആര്‍ട്ടിസ്റ്റ് വൃദ്ധി വിശാല്‍ ആണ്. സീരിയലിലെ തന്നെ പിച്ചാത്തി ഷാജിയെ അവതരിപ്പിക്കുന്ന അഖില്‍ ആനന്ദിന്റെ വിവാഹ ചടങ്ങിനിടെയാണ് വൃദ്ധിയുടെ അമ്പരപ്പിക്കുന്ന ഡാന്‍സ്.

വിജയ് നായകനായ മാസ്റ്റേഴ്‌സ് സിനിമയിലെ ‘വാത്തി കമിങ്’ എന്ന പാട്ടിനാണ് മനോഹരമായ ചുവടുകള്‍ ഈ കുട്ടി കുറുമ്പി വെയ്ക്കുന്നത്. വൃദ്ധിയുടെ ഡാന്‍സിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിച്ച് കഴിഞ്ഞു. പലയിടങ്ങളിലും പലരുടെയും സ്റ്റാറ്റസുകളിലും മറ്റും അനുമോളുടെ ക്യൂട്ട് ഡാന്‍സ് തന്നെയാണ്. നിരവധി പേര്‍ ഇതിനോടകം തന്നെ വൃദ്ധിയുടെ ആരാധകരായി മാറി കഴിഞ്ഞു.

Exit mobile version