ടെലഗ്രാമില്‍ നിന്ന് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാമെന്ന് കാണിച്ച് കുട്ടികള്‍, ഇത്തരം കുറ്റകൃത്യങ്ങളില്‍ കുട്ടികളെ ഉപയോഗിക്കരുതേ; ഓപ്പറേഷന്‍ ജാവ ടെലഗ്രാമില്‍ പ്രചരിപ്പിക്കുന്നതിനെതിരെ തരുണ്‍ മൂര്‍ത്തി

Tharun Moorthy | Bignewslive

കഴിഞ്ഞ ദിവസങ്ങളായി ടെലഗ്രാമില്‍ പുതിയ സിനിമയായ ഓപ്പറേഷന്‍ ജാവയാണ് പ്രചരിക്കുന്നത്. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരണം അറിയിച്ചത്. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് പത്ത് വയസ്സുള്ള ഒരു കുട്ടി ‘ഓപ്പറേഷന്‍ ജാവ’ നെറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന വീഡിയോ കണ്ടു.

അത് റിപ്പോര്‍ട്ട് ചെയ്ത് കളഞ്ഞപ്പോള്‍ മറ്റൊരു പത്ത് വയസ്സുകാരന്‍ ടെലിഗ്രാമില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്നത് എങ്ങനെ എന്ന് വിവരിച്ചുകൊണ്ട് വീഡിയോയുമായി രംഗത്ത് വരികയും ചെയ്തുവെന്ന് തരുണ്‍ മൂര്‍ത്തി പറയുന്നു. ദയവ് ചെയ്തു ഇങ്ങനെ ഈ സിനിമ കാണരുതെന്നും തരുണ്‍ മൂര്‍ത്തി പറയുന്നുണ്ട്. കുട്ടികളെ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഉപയോഗിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഏറെ വിഷമത്തോടെയാണ് ഈ കാര്യം ഞാൻ ഷെയർ ചെയുന്നത്..!!
മൂന്നു ദിവസം മുൻപ് ഒരു മലയാളി 10 വയസ്കരന്റെ വ്ലോഗ് പോലെ ഒരു വീഡിയോ ആണ് ആദ്യം ശ്രദ്ധയിൽ പെടുന്നത്.ഓപ്പറേഷൻ ജാവ നെറ്റിൽ നിന്നും ഡൌൺലോഡ് ചെയുന്നത് എങ്ങനെ എന്ന് പറഞ്ഞു ആ പയ്യൻ നിന്ന് വിവരിക്കുന്നു,
ആരോ വലിയ അണ്ണന്മാർ ഷൂട്ട്‌ ചെയുന്നതാണ്, അവർ തന്നെയാകണം youtb ൽ അപ്‌ലോഡ് ചെയുന്നതും.
കണ്ടപ്പോ ഒരു ഒരു തരം ഞെട്ടൽ ആയിരുന്നു,
10 വയസ് കാരൻ പയ്യനെ വെറുതെ ഉപദ്രവിക്കണ്ട എന്ന് കരുതി ഞങ്ങൾ അത് യൂട്യൂബിൽ റിപ്പോർട്ട്‌ ചെയ്തു നീക്കി..
പക്ഷെ
ഇന്ന് വീണ്ടും മറ്റൊരു പത്തു വയസ്കരൻ യൂട്യൂബിൽ ഓപ്പറേഷൻ ജാവ ടെലെഗ്രാമിൽ നിന്നും ഡൌൺലോഡ് ചെയുന്നത് എങ്ങനെ എന്ന് പറഞ്ഞു വ്ലോഗ്സ് വന്ന് തുടങ്ങി.
ഇത് എന്ത് തരം വ്യവസായമാണ്??..!!
ടെലെഗ്രാമിൽ പടം വന്നു,
റോക്കർസ് ൽ പടം വന്നു എന്നൊക്കെ പറഞ്ഞു എനിക്ക് സിനിമ സ്നേഹികൾ മെസ്സേജ്കൾ അയക്കാറുണ്ട്, അപ്പോ തന്നെ നമ്മൾ
നമ്മളെ കൊണ്ട് ചെയ്യാൻ പറ്റുന്നത് ഒകെ ചെയുന്നുമുണ്ട്!!
എന്റെ അപേക്ഷ ഇതാണ്.
ഈ മോശം പ്രിന്റ് കാണാൻ വേണ്ടി നിങ്ങൾ ഈ വില പെട്ട mb യും സമയവും കളയല്ലേ…!!
ജാവ OTT യിലും ചാനൽ കളിലും വരുന്നുണ്ട്. തീയേറ്ററിൽ വന്ന് കാണണം എന്ന് ഞങ്ങൾ വാശി പിടിക്കുന്നില്ല..വാശി പിടിച്ചിട്ട് ഈ സാഹചര്യത്തിൽ കാര്യവും ഇല്ല,
ദയവ് ചെയ്തു ഇങ്ങനെ ഈ സിനിമ കാണരുത്, നിങ്ങൾ ഓരോ ആളുകൾ കാണുന്നില്ല എന്ന് വിചാരിക്കുന്നിടത് തിരുന്ന പ്രശ്‌നമേ ഉള്ളു ഇത്… ഇപ്പോഴും ടെലെഗ്രാമിൽ നിന്നും പടം കണ്ട് അഭിപ്രായങ്ങൾ വിളിച്ചു പറയുന്ന ആളുകൾ ഉള്ള നാട് ആണ്.. ലാസ്റ്റ് ദിവസവും വാ തോരാതെ അഭിപ്രായങ്ങൾ പറഞ്ഞ അള്ളോട് എവിടെയാ കണ്ടത് എന്ന് ചോദിച്ചപ്പോ ടെലെഗ്രാമിൽ എന്ന് ഒരു ഉളുപ്പും ഇല്ലാതെ തഗ് അടിച്ച അനുഭവം ഉണ്ടായിട്ടുണ്ട്.
സിനിമ വ്യവസായത്തിന്റെ കണക്കും, നഷ്ടവും, ലാഭവും ഒന്നും പറയുന്നില്ല, പറഞ്ഞാൽ അത് ആർക്കും മനസിലാക്കുകയും ഇല്ല..പക്ഷെ…
ജാവയുടെ ക്രീയേറ്റീവ് ഹെഡ് എന്ന നിലയിൽ ജാവയുടെ തീയേറ്റർ പ്രിന്റ് കാണാൻ നിങ്ങൾ തീരുമാനിക്കുന്ന ഇടതാണ് എന്റെ സങ്കടം.
അങ്ങനെ നിങ്ങൾ ജാവ കാണരുത്, കണ്ടില്ല എങ്കിൽ കണ്ടില്ലന്നെ ഉള്ളു,ഒരു സങ്കടവും ഇല്ല കണ്ടില്ല എങ്കിൽ..
അത് പോലെ..
ദയവ് ചെയ്ത് ചെയുന്നത് എന്താണ് എന്ന് അറിയാതെ കുഞ്ഞുങ്ങളെ ഇത് പൊലുള്ള ക്രൈം കളിൽ ഉപയോഗിക്കരുത്…
ഇതൊക്കെ തന്നെ സംസാരിക്കുന്ന ഒരു സിനിമ ചെയ്ത സംവിധായകൻ
തരുൺ മൂർത്തി
ഒപ്പ്

Exit mobile version