‘ആത്മാവിന്‍ ആകാശത്തിന്നാരോ’ ; ടീസറിന് പിന്നാലെ കിടിലന്‍ ഗാനവുമായി ‘ഞാന്‍ പ്രകാശന്‍’

ചിത്രത്തിലെ 'ആത്മാവിന്‍ ആകാശത്തിന്നാരോ' എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്

ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം ഫഹദ് ഫാസിലെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കുന്ന ഞാന്‍ പ്രകാശനിലെ ഗാനം എത്തി. ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും വന്നതിനു ശേഷം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ഞാന്‍ പ്രകാശന്‍’.

ചിത്രത്തിലെ ‘ആത്മാവിന്‍ ആകാശത്തിന്നാരോ’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഷാന്‍ റഹ്മാനും ഗൗരി ലക്ഷ്മിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ വിരിയുന്ന ചിത്രം കൂടിയാണ് ‘ഞാന്‍ പ്രകാശന്‍’. നിഖില വിമലാണ് ചിത്രത്തിലെ നായിക.

Exit mobile version