2255 നമ്പര്‍ പ്ലേറ്റുള്ള കാറില്‍ വന്നിറങ്ങി പ്രണവ് മോഹന്‍ലാല്‍; ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ടീസര്‍ പുറത്ത്

നോട്ട് എ ഡോണ്‍ സ്റ്റോറി എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ടീസര്‍ ദുല്‍ഖര്‍ സല്‍മാന്‍ പുറത്തുവിട്ടു. ആദി എന്ന ചിത്രത്തിന് ശേഷം പ്രണവ് നായകനായി എത്തുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്.

‘എന്റെ ബേബി ബ്രോ പ്രണവ് മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന്റെ ടീസര്‍ സന്തോഷത്തോടും സ്‌നേഹത്തോടും കൂടി ഞാന്‍ റിലീസ് ചെയ്യുന്നു. ഈ ചിത്രവും അവന്റെ കിരീടത്തില്‍ പുതിയൊരു പൊന്‍തൂവലായി മാറട്ടെ’ എന്നാണ് ടീസര്‍ പങ്കുവെച്ച് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

നോട്ട് എ ഡോണ്‍ സ്റ്റോറി എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. ഗോകുല്‍ സുരേഷ്, മനോജ് കെ ജയന്‍, കലാഭവന്‍ ഷാജോണ്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ജി സുരേഷ് കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്. പീറ്റര്‍ ഹെയ്ന്‍ ആണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

Exit mobile version