‘ഏറ്റവും മോശമായ വൈകാരികമായ അധിക്ഷേപങ്ങളില്‍ ഒന്നാണത്’ നേരിട്ട ബോഡി ഷെയ്മിംഗ് വെളിപ്പെടുത്തി ജ്യോത്സ്‌ന, ഒപ്പം കിടിലന്‍ ലുക്കും പങ്കുവെച്ച് മറുപടി

Jyotsna | Bignewslive

താനും ബോഡി ഷെയ്മിംഗിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തി പ്രമുഖ ഗായിക ജ്യോത്സ്‌ന രാധാകൃഷ്ണന്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം വെളിപ്പെടുത്തിയത്. തടിച്ച ചിത്രവും നിലവിലെ ലുക്കും പങ്കുവെച്ചാണ് ജ്യോത്സ്‌ന അധിക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്.

ഈ ചിത്രം ഇവിടെ ഇവിടെ പങ്കുവയ്ക്കാന്‍ തോന്നി. വണ്ണം വയ്ക്കുന്നതോ അമിതഭാരമോ ഭയാനകരമായ കാര്യമാണെന്ന് ചൂണ്ടികാണിക്കാനല്ല ഈ പോസ്റ്റെന്ന് ജ്യോത്സ്‌ന കുറിക്കുന്നു. മെലിഞ്ഞിരിക്കുന്നതോ ഒതുങ്ങിയ ഇടുപ്പോ അല്ല നിങ്ങള്‍ക്ക് മൂല്യം നല്‍കുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ജീവിതത്തില്‍ വളരെക്കാലം ഞാനും ബോഡി ഷേമിംഗിന്റെ ഇരയായിരുന്നു. ഏറ്റവും മോശമായ വൈകാരികമായ അധിക്ഷേപങ്ങളില്‍ ഒന്നാണതെന്നും താരം കുറിക്കുന്നു.

കുറിപ്പിന്റെ പൂർണരൂപം

ഈ ചിത്രം ഇവിടെ ഇവിടെ പങ്കുവയ്ക്കാൻ തോന്നി. വണ്ണം വയ്ക്കുന്നതോ അമിതഭാരമോ ഭയാനകരമായ കാര്യമാണെന്ന് ചൂണ്ടികാണിക്കാനല്ല ഈ പോസ്റ്റ്. മെലിഞ്ഞിരിക്കുന്നതോ ഒതുങ്ങിയ ഇടുപ്പോ അല്ല നിങ്ങൾക്ക് മൂല്യം നൽകുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ജീവിതത്തിൽ വളരെക്കാലം ഞാനും ബോഡി ഷേമിംഗിന്റെ ഇരയായിരുന്നു. ഏറ്റവും മോശമായ വൈകാരികമായ അധിക്ഷേപങ്ങളിൽ ഒന്നാണത്. ഇവിടെ നിങ്ങൾ കാണുന്നതെന്തും എന്നെത്തന്നെ നിയന്ത്രിക്കാനുള്ള എന്റെ തീരുമാനത്തിന്റെ ഫലമാണെന്ന് ചൂണ്ടിക്കാണിക്കാൻ മാത്രമാണ് ഈ കുറിപ്പ്. ശാരീരികമായും വൈകാരികമായും ആത്മീയമായും..അതിന്റെ ഫലമായി ഞാനെന്റെ ജീവിതശൈലി മാറ്റി, സ്വയം സഹതാപം തോന്നുന്നത് അവസാനിപ്പിച്ച് എന്നെ തന്നെ സ്നേഹിക്കാൻ തീരുമാനിച്ചു. എന്താണ് എനിക്ക് ഫലമുണ്ടാക്കുക എന്ന് മനസ്സിലാക്കാൻ ശ്രമിച്ചു.

ഈ യാത്രയിൽ, ഞാനെടുത്തു പറയേണ്ട രണ്ടു പേരുകളുണ്ട്. ഒന്ന്, എന്റെ യോഗ ഗുരു, താര സുദർശനൻ, വ്യായാമം ചെയ്യാൻ ഏറ്റവും മികച്ച സമയം പുലർച്ചെ 5 മണിയാണെന്ന് എന്നെ പഠിപ്പിച്ച വ്യക്തി. അതുപോലെ മിസ്റ്റർ മനീഷ്, എന്റെ പോഷകാഹാര വിദഗ്ധൻ. പോഷകസമൃദ്ധമായ, ശരിയായ ഭക്ഷണത്തിന് അത്ഭുതങ്ങൾ കാണിക്കാനാവുമെന്ന് അദ്ദേഹമെന്നെ പഠിപ്പിച്ചു. നന്ദി.

Exit mobile version