ഈ ക്രിസ്തുമസിന് വീണ്ടും ‘പ്രേതം’ വരുന്നൂ; പുതിയ പോസ്റ്റര്‍ എത്തി

വരിക്കാശ്ശേരി മനയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍

ജയസൂര്യ നായകനായെത്തിയ ഹിറ്റ് ചിത്രം പ്രേതത്തിന്റെ രണ്ടാം ഭാഗം പ്രേതം 2ന്റെ പുതിയ പോസ്റ്റര്‍ എത്തി. ക്രിസ്തുമസ് റിലീസായാണ് ചിത്രം എത്തുന്നത്. ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിന് ശേഷം രഞ്ജിത് ശങ്കറും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

വരിക്കാശ്ശേരി മനയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. സിദ്ധാര്‍ത്ഥ് ശിവ, അമിത് ചക്കാലയ്ക്കല്‍, ഡെയിന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍, ജയസൂര്യ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

Exit mobile version