സാംസങ് എസ് 9 ഫോണിന് പ്രശ്‌നം, പരിഹാരത്തിനായി ആരാധകരുടെ സഹായം തേടി അമിതാഭച്ചന്‍, ട്വീറ്റിന് മറുപടികളുമായി ആരാധകര്‍

ഫോണില്ലാതെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഇന്ന്. അങ്ങനെയൊരു ദുരവസ്ഥയിലൂടെ കടന്നു പോയി ഇന്നലെ നമ്മുടെ സ്വന്തം അമിതാഭച്ചനും.

തന്റെ സാംസങ് എസ് 9 ന് തകരാറ് സംഭവിച്ചിരുക്കുന്നു എന്നും പിരഹരിക്കാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ഇന്നലെ ഉച്ചയോടെയാണ് അമിതാഭച്ചന്‍ ട്വിറ്റര്‍ പോസ്റ്റിട്ടത്. ഫോണിന്റെ സ്‌ക്രീനില്‍ സാംസങ് ലോഗോ മിന്നിമറയുന്നു. മറ്റൊന്നും പ്രവര്‍ത്തിക്കുന്നില്ല. ഫോണ്‍ ഓഫ് ചെയ്യാനും കഴിയുന്നില്ല. ആരെങ്കിലും പ്രശ്‌നം പരിഹരിക്കാന്‍ എന്തുചെയ്യണമെന്ന് പറഞ്ഞുതരണമെന്നും ആവശ്യപ്പെടുന്നതാണ് ട്വിറ്റര്‍ പോസ്റ്റ്. 1400 ലധികം മറുപടികളാണ് പോസ്റ്റിന് ഇതുവരെ ലഭിച്ചിരിക്കുന്നത്. ഫോണ്‍ എങ്ങനെ ശരിയാക്കാമെന്നുതന്നെയാണ് മറുപടികള്‍. ടെക്‌നിക്കലായ മറുപടികളും, ഉപദേശങ്ങളും എല്ലാമുണ്ട്. രസകരമായ മറുപടികളും പോസ്റ്റ് ചെയ്ത വിുരതന്മാരുമുണ്ട്. ഫോണ്‍ ശരിയാക്കി സമയം കളയാതെ പുതിയ ഫോണ്‍ വാങ്ങാന്‍ ഉപദേശിക്കുന്നുമുണ്ട് പല ആരാധകരും.

എന്തായിലും ട്വീറ്റ് ഏറ്റു. ട്വിറ്റര്‍ പോസ്റ്റ് കണ്ട് സാംസങ് കമ്പനിക്കാര്‍ തന്നെ വിളിച്ചെന്നും. ഫോണിന്റെ പ്രശ്‌നം പരിഹരിക്കപ്പെട്ടതായും അമിതാഭച്ചന്‍ ഇന്ന് ട്വീറ്റ് ചെയ്തു.

ഫോണില്ലാതെ പറ്റാതായിരിക്കുന്നു. എന്തൊരു ലോകമാണിത്. ഫോണില്ലാത്ത ഒരു രാത്രി അരോചകമായിരുന്നുവെന്നും അദ്ദേഹം കുറിക്കുന്നു.

ബച്ചന് 35.7 മില്യണ്‍ ഫോളോവേഴ്‌സാണ് ട്വിറ്ററിലുള്ളത്.

Exit mobile version