ആന്റീലിയയിലെ ആഢംബര വിവാഹം; ഇഷയ്ക്കും ആനന്ദിനും ആശംസകളുമായി പ്രമുഖ താരങ്ങള്‍ – ചിത്രങ്ങള്‍

ഒരാഴ്ചയോളം നീണ്ടുനിന്ന അത്യാഢംബര ആഘോഷങ്ങള്‍ക്കൊടുവിലായിരുന്നു വിവാഹം

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ആഢംബര വീടായ ആന്റീലിയയില്‍ രാജകീയ പ്രൗഢിയില്‍ ഇഷ അംബാനിയും ആനന്ദ് പിരാമലും ഒരുമിച്ചപ്പോള്‍ കാഴ്ചക്കാരായത് സിനിമാ കായിക താരങ്ങളും രാഷ്ട്രീയപ്രവര്‍ത്തകരുമടങ്ങുന്ന ക്ഷണിക്കപ്പെട്ട നൂറുകണക്കിന് പേരാണ്.

പിരാമല്‍ വ്യവസായ ഗ്രൂപ്പ് തലവന്‍ അജയ് പിരാമലിന്റെ മകനാണ് ആനന്ദ് പിരാമല്‍. ഒരാഴ്ചയോളം നീണ്ടുനിന്ന അത്യാഢംബര ആഘോഷങ്ങള്‍ക്കൊടുവിലായിരുന്നു വിവാഹം.

അമേരിക്കന്‍ മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റന്‍, ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ജയ ബച്ചന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രമുഖ ബോളിവുഡ് താരങ്ങളായ ശ്വേത ബച്ചന്‍, ഷാരുഖ് ഖാന്‍, ദീപിക പദുക്കോണ്‍, കത്രീന കെയ്ഫ്, രണ്‍വീര്‍ സിങ്, സല്‍മാന്‍ ഖാന്‍, കരീഷ്മ കപൂര്‍, ബോണി കപൂര്‍, മക്കളായ ജാന്‍വി, ഖുഷി, പ്രിയങ്ക ചോപ്ര, ഭര്‍ത്താവ് നിക് ജൊനാസ്, അനില്‍ കപൂര്‍, തമിഴ് സൂപ്പര്‍ താരം രജനീകാന്ത്, ഭാര്യ ലത തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തു

ക്രിക്കറ്റ് താരങ്ങളായ എം എസ് ധോണി, ഭാര്യ സാക്ഷി, മകള്‍ സിവ, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ഭാര്യ അഞ്ജലി, സഹീര്‍ ഖാന്‍, ഭാര്യ സാഗരിക തുടങ്ങിവരും വിവാഹാഘോഷത്തിന്റെ ഭാഗമായി.

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ശരത് പവാര്‍, കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്, മേനകാ ശാന്ധി, മമതാ ബാനര്‍ജി, പി ചിദംബരം തുടങ്ങി രാഷ്ട്രീയമേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു. ഇന്ത്യക്ക് അകത്തു നിന്നും പുറത്തു നിന്നുമായി നിരവധി പ്രമുഖരാണ് വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയത്.

ലോകത്തിലെ ഏറ്റവും വലിയ സ്വകാര വസതിയെന്ന വിശേഷണമുള്ള മുകേഷ് അംബാനിയുടെ ആഢംബര വസതിയാണ് ആന്റീലിയ. വിവാഹചടങ്ങുകള്‍ക്കായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ആന്റീലിയയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Exit mobile version